2025 സെപ്റ്റംബർ 28, ഞായറാഴ്‌ച

പഞ്ചരാജ്ഞിമാരുടെ കഥാമണ്ഡപം.

പഞ്ചരാജ്ഞിമാരുടെ കഥാമണ്ഡപം.
 യജ്ഞസേനി, ഹെലൻ,മാക്ക്ബത്ത,ക്ലിയോപാട്ര,സീത
അവർ നാലുപേർ,വിശ്വസാഹിത്യത്തിലേറ്റം പുകഴും,പഴിയും പേറി ചരിത്രത്തിൽ കല്ലിച്ചുപോയ  വനിതകൾ! ചിലർ ഈ നായികമാരെ കല്ലെറിയുന്നു, ചിലർ വാഴ്ത്തി പാടുന്നു.പക്ഷേ കേൾവിക്കാരെ കേൾക്കുവിൻ നിങ്ങൾ പാടിയ, കേട്ട് പഠിച്ച കഥകൾ  ആണിന്റെ നാവുകൊണ്ടുള്ള പൊള്ളയായ പൊയ്പ്പാട്ടായിരുന്നു.അവർക്കൊരിക്കലും അവരുടെ കഥ പറഞ്ഞവസാനിപ്പിക്കാൻ അവർ ഉണ്ടായിരുന്നില്ല.ചരിത്രത്തിൻ്റെയും, മിത്തിന്റേയും, സാഹിത്യത്തിന്റയും ചൊൽക്കെട്ടുകളും കാലലക്ഷ്മണരേഖകളും തരണം ചെയ്ത് കഥനകലയുടെ മണ്ഡപത്തിൽ ഒത്തുകൂടാൻ കഴിഞ്ഞിട്ടില്ല.പക്ഷേ  ഇനിയുള്ള രാത്രിയാമങ്ങൾ  അവരുടേതാണ്, കഥാന്ത്യം തിരുത്താൻ രാജ്ഞിമാരവർ എഴുന്നള്ളുന്നു!

രംഗം ഒന്ന്.
(പെരുമ്പറ മുഴങ്ങുന്നു,യജ്ഞസേനി,ഹെലൻ,മാക്ക്ബത്ത,ക്ലിയോപാട്ര,സീത എന്നിവർ  രംഗപ്രവേശം ചെയ്യുന്നു.യജ്ഞസേനി ചുവന്ന അംഗവസ്ത്രത്തിലും, അഞ്ചു രത്നങ്ങൾ പതിച്ച സ്വവർണ്ണ കിരീടത്തൊടും, രാജ്ഞിയുടേതായ അലങ്കാരങ്ങളോടും കാണപ്പെട്ടു. ഹെലന് ചാരനിറത്തിലുള്ള അംഗവസ്ത്രവും വെള്ളനിറത്തിലുള്ള  ശിരോവസ്ത്രവും ധരിച്ചിരുന്നു.  തോളിൽ ഒരു വില്ലും, ആവനാഴിയും, കൈയിൽ ഒരു ചെറിയ മരക്കുതിരയും മാക്ക്ബത്ത അടിമുടി കറുപ്പണിഞ്ഞിരിക്കുന്നു.അരയിൽ ഒരു വെള്ളിക്കഠാര. സീത,സന്യാസിനീവേഷത്തിൽ  കാണപ്പെട്ടു.  ക്ലിയോപാട്ര  സ്വർണ്ണപ്പട്ടിന്റെ പ്രൗഢിപേറുന്ന അങ്കവസ്ത്രത്തിനും മാണിക്യം പതിച്ച കിരീടത്തിനുമൊ
പ്പം പകയോടെ ചീറ്റുന്ന ഒരു പാമ്പിനേക്കൂടി സാരമായി കഴുത്തിൽ അണിഞ്ഞിരുന്നു)

(ഭൃത്യന്മാർ   പന്തങ്ങളും വിളക്കുകളും തെളിയിച്ചു. രാജ്ഞിമാരുടെ മുഖം കുടുതൽ വെളിവായി. പെരുമ്പറ വീണ്ടും മുഴങ്ങി.)
യജ്ഞസേനി; സ്വാഗതം രാജ്ഞിമാരെ കുരുക്ഷേത്ര ഭൂമിയിലെ ഈ കഥാമണ്ഡപത്തിലേക്ക്! ചരിത്രം നമുക്ക് നിഷേധിച്ച മുഹൂർത്തങ്ങൾ ഒരാൾക്ക് വേണ്ടി മറ്റേയാൾ പറഞ്ഞുനോക്കും മറ്റുള്ളവർ അതാസ്വദിക്കും. കുടിലനായ ശകുനിയുടെ തുടയെല്ലുകൾ കൊണ്ട് വൃകോദരൻ എനിക്കായി നിർമ്മിച്ച പകിടകൾ കൊണ്ട് നമ്മൾ ഇതിഹാസങ്ങൾ  തിരുത്തിയെഴുതും!! സഖിമാരെ പകിടകൾ കൊണ്ടുവരൂ!.


ഒരു ദാസി തളികയുമായി പ്രവേശിക്കുന്നു.യജ്ഞസേനിയെ വണങ്ങി, മണ്ഡപത്തിന്റെ മധ്യത്തിലെ പീഠത്തിൽ വച്ച് യജ്ഞസേനിയെ വണങ്ങി മടങ്ങുന്നു.)
സീതാദേവി: മഹാരാജ്ഞി  കഥപറച്ചിലിന് എന്തീനി പകിടകൾ?  നമ്മുടെ സംസ്കാരത്തിൽ സ്ത്രീകൾക്ക് ചൂത് നിഷിദ്ധമല്ലേ? രാജ്ഞിമാരായ നമ്മൾ നിയമങ്ങൾ  അനുസരിക്കേണ്ടവരല്ലേ?
യജ്ഞസേനി;  (പീഠത്തിനരികിലെത്തി പകിടകൾ  കൈയിൽ എടുത്തു കൊണ്ട്) എല്ലാവരും കേൾക്കുവിൻ! സീതാദേവി പറഞ്ഞത് ഇന്നലെകളുടെ ചിതൽ തിന്ന നിയമങ്ങളാണ്. ഈ മണ്ഡപം ഭൂതഭാവികൾക്ക് അപ്പുറമാണെന്നറിയുക.   എന്നാൽ ഈ പകിടകൾ മാറ്റിമറിക്കാത്തതായി  ഒന്നും തന്നെ ഇല്ല, ധർമ്മപുത്രർ എന്ന പുരുഷോത്തമനായ ഭർത്താവ് എന്നെ പണയം വച്ചത്  ഈ പകിടകൾക്ക് അടിമപ്പെട്ടാണ്.ജ്യേഷ്ഠൻ്റെ  ക്രീഡയെ തടുക്കാൻ ശ്രേഷ്ഠ യോദ്ധാക്കൾ ക്കാർക്കും  നാവ് പൊന്തിയില്ല. ശേഷം ഞാൻ കൗരവരുടെ ദ്യുതസഭയിൽ ദാസിയായി.എന്നെ മുടിയ്ക്ക് പിടിച്ചു ദുശ്ശാസനൻ വലിച്ചിഴച്ചു.എന്റെ  സ്ത്രീത്വം,കുലമഹിമ, പാതിവ്രത്യം, കുലീനത   ഇവയെല്ലാം അന്ന് കീറി എറിയപ്പെട്ടതാണ്.ശേഷം നടന്ന മഹായുദ്ധത്തിൽ എനിക്ക് എന്റെ മക്കളേയും ബന്ധുക്കളേയും  ധർമ്മത്തിന് കുരുതി കഴിച്ചു.യുഗങ്ങൾക്കിപ്പുറവും യുദ്ധങ്ങൾക്ക് അറുതിയുണ്ടോ? സ്ത്രീകളുടെ അശ്രുബിന്ദുക്കളിലിന്നും കരകവിയുന്നു വിശ്വസമുദ്രങ്ങൾ

2023 മേയ് 24, ബുധനാഴ്‌ച

നക്ഷത്രക്കൂടാരം

(ഇന്നീ ദിവസം മഴയ്ക്ക് എന്നോട് കുശുമ്പ് ഉണ്ടായിരുന്നു അന്നാണ് അനഘ  മിസ്സ് എന്നെ ഒരു  കാര്യം ഏൽപ്പിച്ചത്  ക്ലാസിൽ  ബോർഡിൽ എഴുതാൻ കുറച്ചു നല്ല ക്വോട്ട്സ് എഴുതി കൊണ്ട് വരാൻ 

മിസ്സിനെ കണ്ട സന്തോഷത്തിൽ ചാടിക്കയറി ഏറ്റതാണ്! പക്ഷേ എഴുതിക്കൊണ്ട് വന്നത്  മുഴുവൻ അടയാത്ത ബാഗിന്റെ ഉള്ളിൽ കിടന്നു നനഞ്ഞു പോയില്ലേ?


 ഇന്നലെ വന്ന കണ്ണൂർക്കാരി ഇംഗ്ലീഷ് ടീച്ചർ എന്റെ അച്ഛന്റെ കൂടെ പണ്ട് കോളേജിൽ പഠിച്ചതാണ് എന്ന് പറഞ്ഞിട്ട് കൂട്ടുകാരികളൊന്നും വിശ്വസിച്ചില്ല.അനഘ മിസ്സിന് ഭയങ്കര ജാടയാണെന്നാണ് അവളുമാര് പറഞ്ഞത്. ഇന്നലെ ലേറ്റായപ്പോ മിസ്സ് ഒന്നു വിരട്ടി, അപ്പോൾ മുതൽ തുടങ്ങിയ കുറ്റം പറച്ചിലാണ് മുടി പോരാ, പൊക്കം ഇല്ല. പല്ലിന് വെളുപ്പ് ഇല്ല,... ശല്യങ്ങൾ പക്ഷേ മിസ്സ് ഇന്നെന്നോട് സാധനം എവിടേന്ന് ചോദിച്ചാൽ ഞാൻ എന്തുപറയും എൻ്റെ പേര് പോലും

 തതതാരയെന്ന് പറഞ്ഞു കൊടുത്ത ക്ലാസിലെ പെമ്പിള്ളാർ എന്നെ ഇന്ന് മിസ്സ് ക്ലാസിൽ നിന്നും എന്നെ ഗെറ്റൗട്ട് അടിച്ചാൽ എന്നെ ഒരാഴ്ച അത് പറഞ്ഞ് കളിയാക്കും!  എനിക്കാണെങ്കിൽ പേടി വന്നാൽ അപ്പോ വിക്ക് വരും..

 .അഅഅന്ന് അമ്മയുടെ കൂടെ കാറിൽ പോവുമ്പോ ഞാൻ തെതെറിച്ച് വി...ണില്ലായിരുന്നെങ്കിൽ..


അതാ അനഘാ മിസ്സ്! രണ്ടും കൽപ്പിച്ച് മിസ്സിനെ വഴിയിൽ പിടിച്ച് നിർത്താം,അഥവാ വഴക്ക് പറഞ്ഞാൽ തന്നെ  ഞാൻ മാത്രം കേട്ടാൽ മതിയല്ലോ)!


എന്താ താരാ...എന്താ തനിക്ക്... കൈ വിട്..കൈ വിടാൻ!!  സ്കൂളിലേക്കുള്ള പഴയ ഗേറ്റിൻ്റെ അടുത്തു ചെന്നാണ് താര പിടിവിട്ടത്.. അനഘയുടെ സ്വരത്തിൽ ദേഷ്യവും പരിഭ്രാന്തിയും കലർന്നിരുന്നു.. പക്ഷേ ഒരു പേപ്പർ കയ്യിൽ തന്നിട്ട് താര കരഞ്ഞുകൊണ്ട് ഒരോട്ടം!

അതിൽ താരയ്ക്ക് പറയാനുള്ളത് എല്ലാം വടിവൊത്ത ഇംഗ്ലീഷിൽ തന്നെ എഴുതിയിരിക്കുന്നു.. അനഘാ മിസ്സ് എന്നതിന് പകരം അവൾ എഴുതിയിരിക്കുന്നത് ഡിയർ അമ്മ എന്നാണ്!! 

അവളുടെ പിറകെ ചെന്ന് സ്കുളിലേക്ക് വിളിച്ചുകൊണ്ട് വരുമ്പോളാണ് അവളുടെ അച്ഛൻ്റെ പേര് സുജിത് ചന്ദ്ര എന്നാണെന്ന് അനഘ അറിഞ്ഞത്. പിന്നെ അവളോട് ഒന്നും ചോദിക്കാൻ അനഘയ്ക്ക് തോന്നിയില്ല. ക്ലാസിൽ അവൾ അത്രയ്ക്ക് അലൂഫായിരുന്നു... 

സ്റ്റാഫ് റൂമിൽ പ്യൂൺ പീറ്ററേട്ടനാണ് അനഘയോട്

താരയേയും അച്ഛനേയും അനിയത്തിമാരേയും പറ്റി പറഞ്ഞത് പക്ഷേ കഥ അവസാനിച്ചത് നീരജ ടീച്ചർ തെറിച്ചുവീണ പഴയ സ്കൂൾ ഗേറ്റിലെ അതേ കാറപകടത്തിൽ വച്ചാണ്.  നീരജ ടീച്ചർ ഇരുന്ന 10ബിയുടെ ക്ലാസ് ടീച്ചറിന്റെ കസേരയിലാണ് താൻ ഇരിക്കുന്നത് ഈ സ്കൂൾ അവരുടേതായിട്ടുകൂടി തന്റെ മകളോട് പോലും ഒരു തരത്തിലുള്ള വേർതിരിവും കാണിച്ചിട്ടില്ലാത്ത താര ഇപ്പോൾ എന്തുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യുന്നു എന്ന് ആ മനുഷ്യനും അറിവില്ല.

പക്ഷേ താരയുടെ ഒപ്പം വൈകിട്ട് അവളുടെ വീട്ടിലേക്കു  പോകാൻ തന്നെ അനഘ. തീരുമാനിച്ചു.

ആ വലിയ വീട്ടിൻ്റെ മുന്നിൽ എത്തിയപ്പോഴാണ് താര അനഘയോട് സംസാരിച്ചത് "ഞാൻ ഇന്ന് രാവിലെ ചെയ്തതൊന്നും അമ്മയോട് പറയല്ലേ വീൽചെയറിൽ ഇരുന്നാലും അമ്മ ഒന്ന് തറപ്പിച്ചു നോക്കിയാൽ ഞാൻ ഇല്ലാണ്ടാവും" അനഘയ്ക്ക് അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.


അവർ ഡോർ തുറന്ന് മുറ്റത്തിറങ്ങിയപ്പൊഴേ താരയുടെ പ്രിയപ്പെട്ട അപ്പു അവളെ വന്ന് മുട്ടിയുരുമ്മി.. താര അപ്പുവിനോട് പറഞ്ഞു എടാ ഇത് അനഘാ മിസ്സ്, അച്ഛന്റെ പഴയ ഫ്രണ്ടാ, നമ്മുടെ സ്കൂളിലാ വർക്ക് ചെയ്യുന്നേ നീ ഒരു ഹാൻഡ് ഷേക്ക്  കൊടുത്തേ! 

അപ്പുവിന് അനഘയോളം തന്നെ പൊക്കം ഉണ്ടായിരുന്നു.എങ്കിലൂം അവൻ കൈ നീട്ടിയപ്പോൾ അനഘ പെട്ടെന്ന് കൈകൊടുത്തു.


 മിസ്സ് അച്ഛനെ കാണാൻ വന്നതല്ലേ ഞാൻ ചെന്ന് ഫ്രഷായി അമ്മയെക്കണ്ട് വരാം... അമ്മ എന്നെ  മാത്രമേ അകത്ത് കയറ്റൂ... നിങ്ങള് ചെല്ല്.. അച്ഛൻ സ്റ്റഡീ റൂമിൽ കാണും..

ലിഫ്റ്റിൽ കയറുന്നതിന് മുമ്പ് പീറ്ററേട്ടൻ പറഞ്ഞു.ഏതായാലും ഒന്ന് കൈ കഴുകിക്കോ ടീച്ചറെ, സുജിത് സാറിന് ഈയിടെയായി അലർജി കൂടുതലാണ്..

 അനഘ കൈകഴുകി വന്നപ്പോഴേക്കും തൊട്ടുമുമ്പിൽ സ്കൂൾ കുട്ടിയുടെ മുഖത്തോടെ സുജിത് ചന്ദ്ര എന്ന സീനിയർ..

 വെൽക്കം ഡാ  ടു മൈ പാലസ് വിത്തൗട്ട് റൂഫ്സ്,ഓർ നക്ഷത്രത്തെ കാത്തിരിക്കുന്നവരുടെ കൂടാരം!



 

2020 ജൂലൈ 15, ബുധനാഴ്‌ച

മൃതസഞ്ജീവനി

പാട്ട് കണ്ണടച്ച് കേൾക്കുമ്പോൾ രണ്ടു കണ്ണിൻതുമ്പിലും കണ്ണീർത്തുള്ളി നിറഞ്ഞു വന്നിട്ടുണ്ടോ? എപ്പോഴോ എങ്ങനെയോ നെഞ്ചിൽ നിറഞ്ഞ പ്രണയം പെയ്തു തീരാനേറ്റം പ്രിയപ്പെട്ട അയാൾ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു നിൽക്കേ, അറിയാതെ നിങ്ങൾ പറന്നുപോയിട്ടുണ്ടോ, മേഘച്ചുരുളായി ആകാശത്തോളം ? ജീവിതം കാലിൽ കുരുങ്ങുമ്പോഴും,മരിക്കാമിരുവരുമെപ്പോഴുമെങ്കിലും, കാലത്തിന്റെ കുത്തൊഴുക്കിൽ ഓർമ്മവിരൽ പിടുത്തങ്ങൾ മുറിഞ്ഞാലും പക്വതയെന്ന തടിയൻ കണ്ണട നിങ്ങളെയൊക്കെയച്ചടക്കം പഠിപ്പിക്കാമെങ്കിലും

പാട്ടിന്റെയറ്റങ്ങളിൽ നിത്യമിഥുനങ്ങളായ് നിന്നുപോവുന്നു ഞാനുമവളും
നൃത്തവും ചെയ്തടുത്തു വരുന്നു വരിയുടെ  പരപ്പിൽ സ്വരതാളങ്ങൾ കുട്ടിമുട്ടുമ്പോൾ ചരണത്തിൽ അനുപല്ലവിയിൽ ചിലപ്പോൾ പല്ലവിയിലും  കെട്ടിപ്പിടിക്കുന്നു ഞങ്ങൾ!
ഹാ പാട്ടുകാരേ നിങ്ങൾക്കുള്ളിൽ മൃതസഞ്ജീവനി സംഗീതമായൊഴുകുന്നു!!!



2020 ജൂലൈ 9, വ്യാഴാഴ്‌ച

ഫ്യൂച്ചർ ടെൻസ് 1


കൊറോണക്കാലത്ത് ഒരു ശനിയാഴ്ച ഞങ്ങൾ രണ്ടു പേരും കൂടി വീടിനടുത്തുള്ള ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോയതാണ്. പതിവുപോലെ ഞാൻ അവളോട് ഒരു "കിന്റർ ജോയ്" വാങ്ങാൻ അവസാനം പറഞ്ഞു.അവൾ എന്നെയൊന്ന് നോക്കി,തനി ടീച്ചർ നോട്ടം! എന്നിട്ട് കൗണ്ടറിൽ നിന്ന ശ്രൂതിയെ എന്നെ നോക്കാൻ ഏൽപ്പിച്ച് അകത്തേക്ക് പോയി. അന്ന് തിരക്കില്ലാത്ത സമയമായതു കൊണ്ടാവാം ശ്രുതി എന്നോട് ഒരു സംഭാഷണത്തിന് വന്നത്.
"സാറെന്താ ഇങ്ങനെ? കോളേജിൽ ഭയങ്കര സീരിയസ്സാണല്ലോ എന്നിട്ടിപ്പോ ചേച്ചിയെ ? "അവളിപ്പോൾ വന്നു പറയും ദാ ഇപ്പൊ തീർന്നു പോയിന്ന് പിന്നെ അവളുടെ കെയർ മുഴുവൻ ആ ഒറ്റ നോട്ടത്തിൽ കാണും, ഞാൻ അവളെ കെട്ടിക്കഴിഞ്ഞാണ് കൂടൂതൽ കുട്ടിയായത്"" പറഞ്ഞു തീർന്നില്ല.അവൾ വന്നു.പറഞ്ഞത് അതുപോലെ തന്നെ, എന്നെ കാറിലേക്ക് കയറ്റാൻ സെക്യൂരിറ്റി ചേട്ടൻ വന്നപ്പോൾ ഞാൻ ശ്രുതിയോട് പറഞ്ഞു "യൂട്യൂബിൽ ഒടുവിലിന്റെ ഒരു ചെറു പുഞ്ചിരി" കണ്ട് നോക്ക്, ക്ലാസിൽ കാണാടൊ,
ചാറ്റൽ മഴഅവൾ വണ്ടി ഓടിക്കുമ്പോൾ ഞാൻ പഴയ ഓർമകളിലേക്ക് ആണ്ട് പോയി ഗോപി, ജിതിൻ,അഭി ശരത്തൂസ്ത്രാ, തൗഫീഖ് എന്റെ നട്ടപ്രാന്തൻ യാത്രകൾക്ക് വളയം പിടിച്ച കട്ട ദോസ്തുക്കൾ എവിടാണാവോ എല്ലാം, വിളിച്ച് നോക്കാം. അവൾ പാട്ട് ഇട്ടു മഴയെ തുമഴയേ... നീ "എന്നെ തേച്ചിട്ട് പോവുമെന്ന് വിചാരിച്ചു വെറുതെ ഈ പാട്ട് ലൂപ്പിലിട്ട് കേട്ടിട്ടുണ്ട് പണ്ട്" അവൾ കൗണ്ടറിടിച്ചു"അടുത്ത ജംങ്ഷനിൽ നിന്ന് ലെഫ്റ്റ് എടുത്താൽ എന്റെ ഫ്രണ്ട് അഡ്വക്കേറ്റ് അനുപേടെ ഓഫീസാണ്, പക്ഷേ എന്താപ്പോ ഒരു റീസൺ പറയ്യാ" ഇംപൊട്ടൻസി, ല്യുണസി,അഗ്രഷൻ മൂന്നെണ്ണം പോരെ?", പെട്ടെന്ന് സിഗ്നലായി, ചുവപ്പ്.പാട്ട് നിർത്തി.അവൾ നോക്കി "സോറി" അൽപ്പം നനവ് അതിലുണ്ടായിരുന്നു,"താനെന്തിനാടോ സോറി പറയണേ പ്രശ്നം ഒക്കെ എനിക്കല്ലേ,സെന്റിയാക്കാതെ വണ്ടിയെടുത്തേ, ഇപ്പോ തൽക്കാലം കിന്റർ ജോയ് കിട്ടാത്തതിൽ മാത്രേ എനിക്ക് സങ്കടമുള്ളൂ..", അവൾ പക്ഷേ റൈറ്റ് എടുത്ത് സ്കൂളിന്റെ ഓപ്പോസിറ്റുള്ള കോഫീ ഷോപ്പിലേക്ക്. "എനിക്ക് ഒരു കോഫി വേണം, നിനക്ക് ലൈം ടീ," ഞാൻ ചിരിച്ചു. ഇപ്രാവശ്യം ഏതായാലും പിള്ളാരെ പിടിക്കാനല്ലല്ലോ അല്ലേ?"പിന്നേം നോട്ടം. ഒരു "പോടാ പട്ടി" ഞാൻ മനസ്സിൽ പൂരിപ്പിച്ചു.അവൾ നടന്നു പോവുന്നു.ഞാൻ വീണ്ടും പാട്ടിലേക്ക്..
പത്ത് മിനിറ്റ്. എന്റെ ഡോറിന്റെ ചില്ലിൽ തട്ടി.. മാസ്കിട്ടാലും എനിക്ക് അറിയാം ജാക്സൻ! അവളുടെ ക്ലാസിലെ "അധ്വാനിക്കുന്ന ഫ്രീക്കൻ".. ഞാൻ ഡോർ തുറന്നു. അവൻ ലെമൺ ടീ അകത്തേക്ക് വച്ചു..."ബ്രൊ മിസ്സിനോട് ക്ലാസിന്റെ കട്ടി ഒന്ന് കൊറക്കാമ്പറ! എജ്ജാതി ഇംഗ്ലീഷ്!കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞതൊന്നും മനസ്സിലായില്ല നെറ്റും സ്ലൊ ആണ്. നൈസ് ആയിട്ട് പറഞ്ഞാ മതി.. അപ്പോഴേക്കും മിസ്സ് വന്നു.അവന് ടിപ്പും ജിപ്പേ ചെയ്തു ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ എന്റെ ഫോൺ ബെല്ലടിച്ചു...

എന്റെ ടെഡ് ടോക്കിലെ പ്രസക്തഭാഗങ്ങൾ 2


വേദന എന്താണ് എന്നറിഞ്ഞത് ആദ്യത്തെ സർജ്ജറി കഴിഞ്ഞ് ഉണർന്നപ്പോഴാണ്,നമ്മുടെ ഇടുപ്പിൽ എന്തോ തുരന്നുകയറണ പോലെ തോന്നും.ഐസിയുവിൽ കിടന്ന ആ രണ്ടു മണിക്കൂർ രണ്ടായിരം വർഷം പോലെ തോന്നി, പേടിച്ച് കരഞ്ഞ എട്ട് വയസുകാരനെ ആശ്വസിപ്പിക്കാൻ ഐസിയുവിൽ ആരും ഉണ്ടായിരുന്നില്ല. കാലിൽ പ്ലാസ്റ്ററിട്ട് മേലോട്ട് നോക്കി കിടന്നു.വേദനിച്ച് കരഞ്ഞപ്പോൾ ചുറ്റുമുള്ള വേണ്ടപ്പെട്ടവർ പറഞ്ഞു"എല്ലാം നിന്റെ നന്മയ്ക്ക് വേണ്ടി"...കാൽമുട്ടിലും,പാദത്തിലും,ഇതേ തുരന്നുകയറൽ നാലു മാസത്തിന്റെ ഇടവേളയിൽ ആവർത്തിച്ചപ്പോൾ, ചികിത്സ ഞാൻ ഏറ്റവും വെറുത്ത വാക്കായി,പ്ലാസ്റ്ററിട്ട് ആശുപത്രിയിൽ കിടക്കുമ്പോൾ ചിറ്റയുടെ വീട്ടിലെ കാസറ്റ് പ്ലെയറിൽ വോളിയം കുറച്ചു വയ്ക്കുന്ന പാട്ടുകൾ, കോട്ടയം കാരികളായ നഴ്സിങ് പിള്ളാരുടെ സ്നേഹം (മറ്റു ജില്ലക്കാരും ,) , "മൗലാനാ ഹോസ്പിറ്റൽ"കാന്റീനിലെ ചപ്പാത്തി, വെജ് കുറുമ ഇവയൊക്കെ ആശ്വാസങ്ങൾ
[03:04, 10/07/2020] Sujith Chandra: പക്ഷേ സ്റ്റിച്ചെടുക്കുന്ന ദിവസം, മാംസത്തിൽ നിന്നും നൂല് വിട്ടുവരുമ്പോൾ ഒരു പ്രാണവേദനയുണ്ട്പിള്ളാരൊക്കെ ടാറ്റു ഫോട്ടോസ് ഇടുമ്പോൾ, ഞാനും എന്റെ കാലിന്റെതൊലിപ്പുറ
ത്ത് ഇപ്പോഴും ഉറങ്ങുന്ന ആറു പഴുതാരകളെപ്പറ്റിയോർക്കും
!ബഷീർ "പാത്തുമ്മയുടെ ആട്"എന്ന നോവലിൽ സുഖിച്ചപോലെ എല്ലാം മുന്നിലുണ്ടായിരുന്നു (അന്നൊക്കെ ഒരു ബേക്കറി ഒറ്റയടിക്ക് കാലിയാക്കാൻ മാത്രം കൊതിയനായിരുന്നു) കാർബണേറ്റഡ് ഡ്രിങ്ക്സ് ഒക്കെ സ്പിരിറ്റിലെ രഘുനന്ദനേപ്പോലെ കുടിച്ചുവറ്റിച്ച ആൾ!പക്ഷേ എന്തൊക്കെ തിന്നിട്ടും കുടിച്ചിട്ടും വേദന തന്നെ വേദന! പക്ഷേ എന്റെ കാല് നിലത്തുറച്ചു.ബഷീർ "പാത്തുമ്മയുടെ ആട്"എന്ന നോവലിൽ സുഖിച്ചപോലെ എല്ലാം മുന്നിലുണ്ടായിരുന്നു (അന്നൊക്കെ ഒരു ബേക്കറി ഒറ്റയടിക്ക് കാലിയാക്കാൻ മാത്രം കൊതിയനായിരുന്നു) കാർബണേറ്റഡ് ഡ്രിങ്ക്സ് ഒക്കെ സ്പിരിറ്റിലെ രഘുനന്ദനേപ്പോലെ കുടിച്ചുവറ്റിച്ച ആൾ!പക്ഷേ എന്തൊക്കെ തിന്നിട്ടും കുടിച്ചിട്ടും വേദന തന്നെ വേദന! പക്ഷേ എന്റെ കാല് നിലത്തുറച്ചു.അപ്പോഴും നൻമയ്ക്കായുള്ള ചെയ്തികളിൽ വിശ്വാസം വന്നില്ല.
തുടരും

2020 ജൂലൈ 8, ബുധനാഴ്‌ച

എന്റെ ടെഡ് ടോക്കിലെ പ്രസക്തഭാഗങ്ങൾ !!! 1


എടോ എന്റെ ഇനിയുള്ള കാലം ഒരു ബഹിരാകാശ സഞ്ചാരിയുടെ ആകാശ നടത്തം പോലെ ശ്രമകരമായിരിക്കും, ജോലി കിട്ടുവോന്നും അറീല്ല, എല്ലായിടത്തും പടികൾ! കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ മോഹിച്ച എന്നെ, ലാബിൽ ആസിഡ് ദേഹത്ത് വീഴും എന്ന് പറഞ്ഞു പറഞ്ഞു വിട്ടു വിദ്യാഭ്യാസ വകുപ്പ്! കൊമേഴ്സ് സ്കൂൾ ടോപ്പറായി സി ഐക്ക് ചേരാന് ചെന്നപ്പോൾ പരീക്ഷ തന്നെ എഴുതണം എന്നായിരുന്നു നിയമം! ഇഫ്ലുവിൽ വന്നപ്പോൾ ഇംഗ്ലീഷ് ഭാഷ കുടിച്ചു വറ്റിക്കാം എന്ന വ്യാമോഹം! അത് അതിമോഹമായിരുന്നു ദിനേശാ, ദിനോസർ ആവണമെന്നുള്ള ഉറുമ്പിന്റെ ദിവാസ്വപ്നം,ജിബുവിൻ്റെ, നായിക്കിന്റെ, രാജീവിന്റെ ഒക്കെ മുൻപിൽ നമ്മുടെ തലച്ചോറിന് കടലവലിപ്പമേ ഉള്ളൂ എന്ന് തോന്നിയിരുന്നു!
ഇൻസ്റ്റയിൽ എഫ് ബിയിൽ പിള്ളേർ എഴുതുന്ന സാധനങ്ങൾ മനസ്സിലാവാതെ ഗൂഗിൾ ചെയ്യുന്ന സീനിയർ! കാർട്ടൂൺ നെറ്റ്‌വർക്കിനപ്പുറം ഒരു ഇംഗ്ലീഷ് കുട്ടിക്കാലത്ത് ആവശ്യം വന്നിട്ടില്ല.ക്ലാസിക്കുകൾ സജസ്റ്റ് ചെയ്യുവാൻ ആരുമില്ലാതെ പാഠപുസ്തകങ്ങൾ മറിച്ച് വായിച്ചു പഠിച്ച കുട്ടിക്കാലംഫിസിയോ തെറാപ്പി എന്ന സൈനിക പരിശീലനത്തിനിടയിൽ കണക്കും ചരിത്രവും, സാമുഹ്യ പാഠവും മറന്നിട്ടുണ്ട്, ഹോംവർക്ക് ചെയ്യാത്തതിന് മാപ്പപേക്ഷ എഴുതീട്ടുണ്ട്,പഠിച്ച് മരിക്കാൻ താൽപ്പര്യം ഇല്ലാത്തതു കൊണ്ട് ഒരു"സിവിൽ സർവീസ് സെലിബ്രിറ്റി"ആയില്ലവീട്ടുകാർ ഒടക്കുമ്പോൾ പറയുന്ന ഒരു കാര്യമുണ്ട്.നിനക്ക് ജീവിതാനുഭവമില്ല, വികാരങ്ങൾ നിയന്ത്രിക്കാൻ അറിയില്ല എന്ന്.സത്യമാണ് പിറന്നു വീണപ്പോൾ മുതൽ, നൂറായിരം തവണ നടന്നില്ലെങ്കിൽ പിന്നെ ജീവിതമില്ല, പെട്ടെന്ന് നടന്നോ! എന്ന് പറഞ്ഞു പേടിപ്പിക്കാൻ ആളുകൾ ഉണ്ടായിരുന്നു.ഒരു പുസ്തകം തന്ന് വായിക്കാൻ പറഞ്ഞില്ല ആരും
യാത്രകൾ, ശർദ്ദിലിന്റെ ആരോഹണാവരോഹണങ്ങൾ,അമ്മ എന്തൊക്കെ ചെയ്താലും. ഞാൻ ശർദ്ദിക്കും, കരുതലിന്റെ വിപരീതങ്ങൾ കാറിലെ എയർ ഫ്രഷ്നറിനോടും, അമ്മയുടെ പൗഡറിനോടും, അച്ഛന്റെ ഒറ്റമൂലികളോടുമുള്ള എതിർപ്പ് തികട്ടി വന്നിരുന്നു , പക്ഷേ ചങ്കുകളോടൊത്തുള്ള യാത്രയിൽ ഒരിക്കലും ജലദോഷം പോലും ഇല്ലായിരുന്നു.

2020 ജൂലൈ 5, ഞായറാഴ്‌ച

അപ്പുവിന്റെ ദേശാടനം 2

നീലിയുടെ എട്ടുകെട്ടിന്റെ നടുവിലായി ഒരു കുളമുണ്ട്. പനകളിൽ നിന്ന് യക്ഷിയമ്മയുടെ സേവകർ രക്തം കൊണ്ടൊഴിക്കുന്നത് ഇവിടെയാണ്. മനുഷ്യരക്തം ഒരു വെള്ളച്ചാട്ടം പോലെ അവിടേക്ക് കുത്തിയൊലിച്ചു വരികയാണ്.അവിടേക്കാണ് ഉമ തമ്പുരാട്ടി എന്നെ കൊണ്ടു പോയത്. ഉറക്കം ഉണർന്നു നോക്കുമ്പോൾ ഞാൻ യക്ഷിയമ്മയുടെ മടിയിലാണ്. ഞാൻ ചോദിച്ചു"നാഴിക പോയോ യക്ഷിയമ്മേ?

"ഇല്ല നിന്നേക്കാത്ത് ഒരാൾ ആ രക്തക്കുളത്തിലുണ്ട്.നിൻ്റെ യാത്രയ്ക്ക് കൂട്ടുവാനും വിധിക്കപ്പെട്ട ഒരു പെണ്ണ്!ഭദ്ര പേരുപോലെ തന്നെ അവൾ നിന്നെ കാത്തുകൊള്ളും,ശിവഭക്തയായ അവൾക്ക് ഇതൊരു ദേശാടനം കൂടിയാണ്.അച്ഛൻ പിച്ചിച്ചീന്തി കൊന്നപ്പോൾ അവൾ ആഗ്രഹിച്ചത് ഒരു ജ്യേഷ്ഠന്റെ സ്നേഹമാണ്.അതു കിട്ടിയില്ലെങ്കിൽ അവൾ ഉന്മത്തയായി മാറിയേക്കാം.നീ നിന്റെ യാത്രയിലൂടെ അവൾക്ക് നല്ല മനുഷ്യരുടെ കഥകൾ പറഞ്ഞും കാഴ്ചകൾ കാണിച്ചു കൊടുത്തും അവളെ ശാന്തയാക്കണം നിനക്ക് കിട്ടാൻ പോകുന്ന ത്രിനേത്രത്താൽ നീ അവൾക്ക് മോക്ഷം കൊടുക്കണം ഇതാ പ്രവഹനം അടുത്തു" . ഞാൻ നോക്കിനിൽക്കെ രക്തക്കുളം തിളച്ചു മറിയുന്നു യക്ഷിയമ്മ മഹാഭദ്രയെ ധ്യാനിച്ചു, പെട്ടെന്ന് അമ്മയുടെ യോനീഭാഗത്തു നിന്നും
കർപ്പൂര ഗന്ധമുള്ള രക്തം പ്രവഹിച്ചു ,അത് തിളച്ചു മറിയുന്ന രക്തക്കുളത്തിൽ ലയിക്കവേ കുളത്തിൽ വെള്ളിടി വെട്ടി, ആകാശത്ത് നിന്നും പനിനീര് പെയ്തു.അവൾ വന്നു അപ്പേട്ടന്റെ ഭദ്ര!
അവളെ യക്ഷിയമ്മ വട്ടപ്പൊട്ട് തൊടുവിച്ചു.വെള്ളപ്പട്ടും മിന്നലിന്റെ പാദസരങ്ങളും അവളുടേതായി."കൈലാസ യാത്രയ്ക്ക് മുൻപ് പന്ത്രണ്ട് വർഷം നിങ്ങൾ ഉരുചുറ്റണം, ഇവളുടെ യോനിയിൽ നിന്നു പ്രവഹിക്കുന്ന രക്തം പ്രഭാതത്തിലും പ്രദോഷത്തിലും സൂര്യന് അഭിമുഖമായി ഒഴുക്കണം.എന്നാലെ നിങ്ങൾക്ക് ദിക്കും നാഴി കയും തെറ്റാതിരിക്കൂ, പന്ത്രണ്ടാം കൊല്ലം ശിവരാത്രി ദിവസം കൈലാസത്തിൽ എത്താനാണ് ദേവിയുടെ അരുളപ്പാട്!" ഞാൻ എന്റെ സംശയം ചോദിച്ചു "ഇവൾക്ക് കൈലാസത്തിൽ പ്രവേശനം കിട്ടുമോ ഭദ്രയെ നിനക്ക് ഏതെങ്കിലും പാലയിൽ ഇരുത്താം. ദേവിയുടേയും ദേവന്റേയും സമ്മതത്തോടെ മാത്രമേ നിനക്ക് രക്ഷസ്സായ ഇവളെ കൈലാസത്തിൽ പ്രവേശിപ്പിക്കാനാവൂ
ഈ യാത്രയിൽ പാലകളാകും നിങ്ങൾക്ക് തണൽ. കാശിമുതൽ അരയാലിലയായി ഗണപതി ഭഗവാൻ അപ്പൂന് മാത്രം വഴികാട്ടും. പിന്നെ യക്ഷിയമ്മ ഉണ്ടാകും എപ്പോഴും.പോയിവരിക.