2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

അക്കം+അക്ഷരം= പ്രണയം?

ഇന്ന് ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു! എന്‍റെ ഒറ്റമുറി ജീവിതത്തിലേക്ക് ഒരാള്‍ കടന്നുവന്നു, തികച്ചും അപ്രതീക്ഷിതമായി. വാക്കുകളും സംഖ്യകളും
തമ്മില്‍ പ്രണയിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? അറിയില്ല കാരണം അവയെ രണ്ടു ധ്രുവങ്ങളിലാണ് മനസ്സ് പാര്‍പ്പിച്ചു പോന്നത്.
പക്ഷെ, എന്നെ ഇപ്പോള്‍ പ്രണയിക്കുന്ന വ്യക്തി കണക്കുകൂട്ടലുകളില്‍  വളരെ പ്രാഗത്ഭ്യം ഉള്ള ആളാണ്‌, അധ്യാപികയാണ് അപ്പോള്‍ ആ
വ്യക്തിക്ക് തെറ്റ് പറ്റാന്‍ സാധ്യത കുറവാണ് . എന്നാലും ഞാന്‍ ആ വ്യക്തിയോട് പ്രത്യേകിച്ചൊന്നും മറുപടിയായി പറഞ്ഞിട്ടില്ല . കാരണം, കണക്കുകൂട്ടലുകളില്‍ ഞാന്‍ പണ്ടേ പതുക്കെയാണ് .
നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ആ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ എഴുതാം .
പേര് : അഭിരാമി എസ്                                                          യോഗ്യത: MSc Mathematics, BEd.                                                    ജോലി : ട്യൂഷന്‍ സെന്‍ററില്‍ അദ്ധ്യാപിക (ഈ സ്ഥാപനം എന്‍റെത് തന്നെ ആണെങ്കിലും കഥയില്‍ പരസ്യം ഞാന്‍ പതിക്കുന്നില്ല)                         വയസ്സ് : 25                                                                                                                                                                                      ഇത്രയുമാണ് എനിക്ക് അറിയാവുന്നത് . ആരും ചോദിച്ചേക്കാം ഞാനെന്താ അവളെ കണ്ടിട്ടില്ലേ ? കണ്ടിട്ടുണ്ട് . പക്ഷെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രണയം നേരത്തെ ഇല്ലാതിരുന്നതുകൊണ്ട് അ പെണ്‍കുട്ടിയെ എങ്ങനെ റോമന്റിക്കായി വിവരിക്കണം എന്നെനിക്കറിയില്ല. വായനക്കാര്‍ക്ക് സൌകര്യാര്‍ത്ഥം അവളെ ആരായും സങ്കല്‍പ്പിക്കാം.
ഇനി ഇന്നത്തെ ആ രസകരമായ സംഭവത്തെക്കുറിച്ച് പറയാം. ഇന്ന് ക്ലാസ്സ് കഴിഞ്ഞ് കുട്ടികളെല്ലാരും പോയിട്ടും അവള്‍ പോയില്ല. ഞാന്‍ കാരണം ചോദിക്കും എന്നറിയാവുന്നതുകൊണ്ടാവും അവള്‍ എവിടെ നിന്നോ നാലഞ്ച് നോട്ടുബുക്കുകള്‍ തപ്പിയെടുത്ത് കറക്റ്റ് ചെയ്യുകയായിരുന്നു. പക്ഷെ, മൊത്തത്തില്‍ എന്തോ ഒരു പന്തികേട്‌ എനിക്ക് തോന്നി. എക്സാമില്‍ കോപ്പിയടിക്കുന്ന കുട്ടി ഇന്‍വിജിലെറ്ററെ ഏറുകണ്ണിട്ട് നോക്കുന്നതുപോലെ അവളെന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ ഞാന്‍ അത് ശ്രദ്ധിച്ചതായി ഭാവിച്ചില്ല. അങ്ങനെ ഒന്നര മണിക്കൂര്‍ കടന്നുപോയി. പിന്നെയവള്‍ എഴുന്നേറ്റ് എന്‍റെ മേശക്കരികിലേക്ക് വന്നു . പെട്ടന്ന് അവള്‍ പറഞ്ഞു ‘എനിക്ക് മാഷിനെ ഇഷ്ട്ടമാണ്’ ഞാനപ്പോള്‍ റോബിന്‍സണ്‍ ക്രൂസോ വായിക്കുകയായിരുന്നു. പെട്ടന്ന് ഞാന്‍ ഞെട്ടി . പക്ഷെ ഞാനവളെ ഒന്ന് നോക്കുക മാത്രമാണ് ആദ്യം ചെയ്തത് . പക്ഷെ അവള്‍ വീണ്ടും ആവര്‍ത്തിച്ചു . ‘തമാശയല്ല , ഇഷ്ട്ടമാണ് !’ ഞാന്‍ പിന്നെയും മിണ്ടാതിരുന്നപ്പോള്‍ അവള്‍ പറഞ്ഞു ‘വീട്ടിലേക്ക് പോകാം’ ഞാന്‍ ചോദിച്ചു ‘എന്തിന് ? അതിന്‍റെ ആവശ്യമില്ല ‘ ഞാന്‍ ടീച്ചറോട് മറുപടി ഒന്നും പറഞ്ഞിട്ടില്ല . എനിക്കിപ്പോള്‍ പെട്ടന്ന് ഒരു മറുപടി തരാന്‍ തോന്നുന്നില്ല.
അങ്ങനെ ഞാനും ടീച്ചറും ഞങ്ങളുടെ അതതു വീടുകളിലേക്ക് ചേക്കേറി. ഇനി തിങ്കളാഴ്ച്ചയെ ക്ലാസുള്ളൂ. രണ്ടു ദിവസം കഴിഞ്ഞ് ഇനി അതിനെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്ന് തീരുമാനിച്ച്ചുവെങ്കിലും പിന്നെയും മനസ്സില്‍ ഉത്തരം കണ്ടെത്താത്ത ഒരു ദ്വിമാന സമവാക്ക്യം പോലെ ആ ചോദ്യം കടന്നുവന്നുകൊണ്ടേയിരുന്നു. അവള്‍ക്ക് എന്നെക്കുറിച്ച് കുറച്ചൊക്കെ കാര്യങ്ങള്‍ അറിയാമായിരുന്നുവെന്ന് എനിക്ക് തോന്നി. ക്ലാസ്സിലെ ഒരു കുട്ടിക്ക് ഞാന്‍ കൊടുത്ത എന്‍റെ ആത്മകഥയുടെ കോപ്പി ആരോ മോഷ്ട്ടിച്ച്ചതായി എനിക്ക് റിപ്പോര്‍ട്ട് കിട്ടിയിരുന്നു . അത് ഈ ടീച്ചറാകുമോ ? ഇങ്ങനെ ചിന്തിച്ച് ഞാന്‍ ഉറങ്ങാന്‍ കിടന്നു .
ശനിയാഴ്ച്ച രാവിലെ പതിവുപോലെ ട്രൈവര്‍ എന്നെ ലൈബ്രറിയില്‍ കൊണ്ടുവിട്ടു. അവിടെയും ആ ചോദ്യം അവളുടെ രൂപത്തില്‍ തന്നെ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. അവളുടെകയ്യില്‍ ബഷീറിന്റെ ബാല്യകാലസഖി തുറന്നിരിക്കുകയായിരുന്നു . അവള്‍ എനിക്കൊരു കുറിപ്പ് കൊണ്ടുവന്ന് തന്നു. ‘ഒരു മറുപടി വേണം ‘എന്ന് മാത്രമാണ് അതില്‍ എഴുതിയിരുന്നത് .ഞാന്‍ എന്‍റെ വീല്ച്ചെയര്‍ പുറത്തേക്ക് ഉരുട്ടി . അവള്‍ എന്‍റെ പുറകില്‍ വന്ന് എന്നെ വേഗം പുറത്തെക്കിറക്കി. ഞാന്‍ പറഞ്ഞു ‘എന്‍റെ ആത്മകഥയില്‍ ഞാനേറ്റവും ഭയന്നത് കണക്കിനെയാണെന്ന് എഴുതിയിട്ടുണ്ട്. അതെന്തുകൊണ്ടെന്ന് എനിക്കറിയില്ല , പക്ഷെ തന്‍റെ തീരുമാനം എത്രമാത്രം ആലോചിച്ചുള്ളതാണെന്ന് എനിക്ക് പേടിയുണ്ട്. അവള്‍ പറഞ്ഞു . ‘സാറിന്‍റെ ആത്മകഥ മോഷ്ട്ടിച്ചുവായിച്ചത് ഞാന്‍ തന്നെയാണ് , അതുകൊണ്ട് തന്നെ എനിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നിട്ടില്ല ഒരു കാര്യത്തിലും ഇതുവരെ , അച്ചനും അമ്മയും പണ്ടേ നഷ്ട്ടപെട്ടത് കൊണ്ടെനിക്ക് ആരെയും ഭയക്കേണ്ട കാര്യമില്ല. എനിക്കറിയാം മാഷിന്‍റെ ജീവിതം എത്രമാത്രം വ്യത്യസ്തമാണ് എന്ന്. കഥാപാത്രങ്ങളോട് സൗഹൃദം സ്ഥാപിക്കുകയും അവരോട് സല്ലപിക്കുകയും കലഹിക്കുകയും ചെയുന്ന ആളാണ്‌ മാഷ്‌ . ആരെയും ശല്യപ്പെടുത്താതെ സംഗീതവും സാഹിത്യവും മാത്രം ലഹരിയാക്കി മനുഷ്യന്‍. കുട്ടികളെ ഒറ്റതതവണ പോലും വടികൊണ്ടോ വാക്കുകൊണ്ടോ ശിക്ഷിക്കാത്ത അദ്ധ്യാപകന്‍. എനിക്ക് തോന്നി . മാഷിന് എന്നെപ്പോലെ ഒരാളുടെ സാമീപ്യം അത്യാവശ്യമാണ്. ഒരു യൂണിവേര്‍സിറ്റി എന്ന മാഷിന്‍റെ സ്വപ്നം നടപ്പാക്കാന്‍ മാഷിന്‍റെ പിന്നില്‍ നില്‍ക്കണം എന്നെനിക്കു തോന്നി . പക്ഷെ മറുപടി പറയേണ്ടത് മാഷാണ്.
ഞാന്‍ പറഞ്ഞു ‘കണക്കുകൂട്ടലുകളില്‍ ഞാന്‍ പണ്ടേ പുറകോട്ടാണ്. പക്ഷെ താനിത് അവതരിപ്പിച്ച രീതി എനിക്ക് ഇഷ്ടപ്പെട്ടു. തിങ്കലാഴ്ച താന്‍ ആ കുട്ടിക്ക് പുസ്തകം തിരിച്ചു കൊടുത്തോളൂ. തനിക്കിനി ആ പുസ്തകത്തിന്‍റെ ആവശ്യമില്ല. കാരണം തിങ്കലാഴ്ച്ച താനതിലെ ഒരു പുതിയ അദ്ധ്യായമാവുകയാണ് . സ്വാഗതം .
അങ്ങനെ ഒരു കണക്കുടീച്ചര്‍ എന്‍റെ വീട്ടിലെ താമസക്കാരിയായി പക്ഷെ എന്‍റെ അപേക്ഷപ്രകാരം ഞാന്‍ ആ വ്യക്തിയെ ടീച്ചര്‍ എന്നും ടീച്ചര്‍ എന്നെ എന്‍റെ പേരും ആണ് വിളിക്കുന്നത്‌. കിടക്കുന്നത് രണ്ടു മുറിയില്‍ . ഞാന്‍ പണ്ട് ചെയ്തിരുന്ന കുസൃതികളൊക്കെ ഇപ്പോഴും ചെയുന്നു . കഥാപാത്രങ്ങളെ ആവാഹിക്കുന്നു . ചിലരെ കൊല്ലുന്നു. ചിലരെ മാറോടുചേര്‍ക്കുന്നു . ചിലരെ മുലയൂട്ടുന്നു. പക്ഷെ ടീച്ചര്‍ വന്നതിന് ശേഷം എന്‍റെ കാര്യങ്ങളും എന്‍റെ സ്ഥാപനത്തിന്‍റെ കാര്യങ്ങളും വളരെ നന്നായി നടന്ന് പോകുന്നു . അങ്ങനെ ഒരുപാടക്ഷരങ്ങള്‍ എഴുതപ്പെട്ടു മാഞ്ഞുപോയ എന്‍റെ ബ്ലാക്ക്ബോര്‍ഡില്‍ അക്കങ്ങളും അക്ഷരങ്ങളും ഒരുപോലെ എഴുതപ്പെടുന്നു . .........    

പാപ പുസ്തകം (1-149)

പറക്കുവാന്‍ മോഹിച്ചതില്ല ഞാന്‍ അന്ന്
പണ്ടത്തെ ജന്മത്തിലെന്നോ രണ്ടു ചിറകുണ്ടായിരുന്നു.
അസുരവിത്തിന്‍റെ അനുസരണക്കേടിന്‍റെ
പിഴയായി അവരത് അറുത്തെടുത്തു.
പറക്കാനാവില്ല എന്നതുകൊണ്ട്‌ മാത്രം,
രാജകുമാരി എന്നെ അവളില്‍ നിന്നടര്‍ത്തി മാറ്റി.
എന്നിട്ട് രാജ്ഞിയായി.

അവള്‍ ഭൂമിയില്‍ എന്നെ ഒരു
ഇഴജന്തുവാക്കി, ഇവിടെ.


 മനുഷ്യര്‍ സ്വതന്ത്രരാണ്:
എന്നാലുമവര്‍ സമരതിലാണ്
ഒരുമിച്ചിരിക്കാന്‍, സല്ലപിക്കാന്‍
പഠിക്കാന്‍ സൗഹൃദം പങ്കുവെക്കാന്‍
 ഇവിടെ അവര്‍ സമരവീഥിയില്‍
അലറിനിറയവെ, എന്‍റെ  ചോദ്യം
ഇതായിരുന്നു:

ആരോടെന്‍ സമരം? ആരോടെന്‍
പ്രതികാരം?ഏതാണെന്‍റെ കൊടി?
ആരുണ്ടാവും കൂടെ?
അവസാനം വരെ.....
 സമരങ്ങളൊക്കെ  അവര്‍ക്ക്‌ വേണ്ടിയാണ്
  സമരം  ജയിച്ചാലും തോറ്റാലും
 എന്‍റെ ജന്മം ഇരുളിലായിക്കും
  എന്‍റെ  സല്ലാപങ്ങള്‍ എന്‍റെ
  തന്നെ നിഴലിനോടായിരിക്കും..
ഞാന്‍ ചെയ്ത തെറ്റെന്ത് ദൈവമേ
 എന്തിനിവിടേയും ഞാന്‍ ബന്ധനസ്ഥന്‍?
ആണെന്ന ശരീരമോ പാപം?
ആണെങ്കിലത്‌ നിന്‍റെ തീരുമാനം
അത് നിന്‍റെ മാത്രം
നിന്‍റെ സൃഷ്ടി ഞാനെന്നു സമ്മതിക്കു!
ഈ അഴികള്‍ തല്ലിത്തകര്‍ക്കു!
നട്ടെല്ല് നിനക്കുണ്ടെന്നു കാട്ടിത്തരൂ!
 ജീവിച്ചു മടുത്തു എനിക്ക് നിന്‍റയീ ഭിക്ഷ
 എനിക്കും സ്വാതന്ത്ര്യം ശ്വസിക്കണം,
മിണ്ടണം, മറുപടികള്‍ കിട്ടിയില്ലെങ്കിലും
കത്തുകള്‍ എഴുതണം,(ആര്‍ക്കെങ്കിലും)
ആരും വായിക്കാനില്ലാത്ത പ്രണയ ലേ ഖ നങ്ങള്‍
അങ്ങനെ കാലം ഞാന്‍ കഴിക്കും...
  ഞാന്‍ എന്ന മുക്കാലും പുഴുത്ത ശവത്തെ
  അധികാരികള്‍ ഒരുനാള്‍ പുറത്താക്കും.
അപ്പോഴും, നിന്‍റെ തിരുവിഷ്ടം നിറവേറും,
 ദൈവവും അധികാരിയും നിയമങ്ങളും ജയിക്കട്ടെ !
അടിമയും അവകാശങ്ങളും സൌഹൃദവും പുഴുക്കട്ടെ !
നരകത്തിന്റെ തിളച്ച എണ്ണയില്‍ നീറുമ്പോഴും
എന്‍റെ വരികളാം ചിറകുകളില്‍ ചിലരെങ്കിലും പറന്നു നടക്കുന്നുണ്ടാവും

            ----ശവം-----

ഋതുനക്ഷത്രം പിറന്ന രാത്രി


ഈ ജന്മദിനത്തില്‍ ഞാന്‍ നിനക്ക്
 എന്തു ഞാന്‍ തരും?
 എനിക്കറിയില്ല.
 ആകെ ഒരാശയക്കുഴപ്പം,
മുമ്പെങ്ങുമില്ലാതപോലെ....

കാരണം,
 അടുത്ത ജന്മദിനത്തിന്‍റെ ദീപ്തപ്രഭയില്‍
  നിന്‍റെ പുഞ്ചിരികാണുവാന്‍ ഞാനുണ്ടാകയില്ല.
    ഞാന്‍ അകലെ, കാലത്തിന്‍റെ കുത്തൊഴുക്കില്‍,
         കിനാവിന്‍റെ കാണാക്കരതേടി തുഴയെറിയുകയാവും...

അപ്പോള്‍ എനിക്ക് വെളിച്ചം കാട്ടുവാന്‍
ഒരു നക്ഷത്രമായി നീ മാനത്ത് ഉണ്ടാവും,
  പക്ഷേ, കല്‍പ്പിക്കുവാന്‍ ഞാന്‍ ദൈവമല്ല രാജാവുമല്ല,
       കവിയാണ്‌. കിനാവിന്‍റെ മണ്ണ്‍ കണ്ണീരുകൊണ്ട്
        കുഴച്ചുപജീവനം കഴിപ്പോന്‍!

ഞാന്‍ കരഞ്ഞു
ഈ പാഴ് വ ഞ്ചിയില്‍ ഞാന്‍ തനിച്ചോ?
എന്‍റെയീ പാഴ്പാത്രങ്ങള്‍ എങ്ങനെ
ഞാന്‍ നക്ഷത്രലോകത്തെ കൂട്ടുകാരിക്ക് നല്‍കും?

എന്‍റെ മനസ്സിലെ മാലാഖ പറഞ്ഞു
നീയറിയുന്നീലനിന്‍ കല
വരികളാല്‍ ആയിരമുരുവം ചമയ്ക്കുന്ന നിന്‍
കഴിവിനെയറിയുന്നതില്ലയോ നീ
 മെഴുതിരികള്‍ അല്ല
നിന്‍ കണ്ണീര്‍ തുള്ളിയെ ക്കൊണ്ടു നീ
കെടാത്ത ഒരു ശുഭ്രതാരകാതെ നിന്‍
സ്നേഹിതക്കായ്യ് ചമയ്ക്കൂ!
അങ്ങനെ ഞാന്‍ ആകാശത്ത്
 സൗഹൃദത്തിന്‍റെ വെള്ളി നക്ഷത്രത്തെ
പറത്തിവിട്ടു
ഋതുഭേദങ്ങളുടെ അനശ്വരതയില്‍
 ആകാശത്തില്‍ തെളിഞ്ഞു നില്‍ക്കുന്ന താരകത്തിന്
നിന്‍റെ പേരു തന്നെ- ഋതു!