പക്ഷികള്‍ വര്‍ഷാന്ത്യത്തില്‍ പറന്നുപോവും, മരത്തില്‍നിന്ന് അതിഥികളെപോലെ.എന്നാല്‍
വിടവിലെ പൊത്തില്‍ കുടികികിടപ്പുകാരനായ
പ്രാണിക്ക് അതാണ് ലോകം
ഉണങ്ങിവിണ്ട വേരുകള്‍ അവനെ ഭയപ്പെടുത്തുന്നില്ല.ഇരുട്ടിനെ വായിക്കാന്‍ അ ശീലിക്കും,തായ്തടിയിലെ മരണം നീലിച്ച ഞരമ്പുകള്‍ തിന്നുതീര്‍ക്കാന്‍ അവന്‍ ചിതലാവും.ഉന്മാദത്തിന്റെ മെഴുകില്‍ പൊതിഞ്ഞു
സ്വയരക്ഷതേടും...
ഇഫ്ലുവിന്‍ മരമുണങ്ങുമ്പോള്‍ ചിതല്‍ ഞാനാവും
വാക്കുകളുടെ മഷിപ്പുറ്റ് മാത്രമാവും
(പൂമരത്തിലെ പാട്ടിനു മറുപടി)