2020, ഏപ്രിൽ 12, ഞായറാഴ്‌ച

ചളി -ഒരു യവനോകനം (12/12/15)

ചളി -ഒരു യവനോകനം
***********
നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആഗോളതാപനമോ ഡങ്കി-മങ്കി പ്പനികളോ അല്ല മറിച്ച് ചളി (Troll) എന്ന സാധനത്തിന്‍റെ വളര്‍ച്ചയാണ്. കേരളത്തില്‍ അല്ല ഇന്ത്യ ഒട്ടാകെ ട്രോളിംഗ് ഒരു തരംഗമാകുന്നു ചില പഴയപറമ്പുകളില്‍ കാടുകയറുന്ന പോലെയാണ് ടൈംലൈനിലും പിന്നെ ഹോം പേജിലും ട്രോളുകയറിക്കിടക്കുന്നത്.ഇത് സെന്‍സര്‍ ചെയ്യാന്‍ ഇവിടാരുമില്ലേ
ഇത് കാരണം പലരും പലതിനും മടിക്കുന്നു! രാഷ്ട്രിയക്കാര്‍ വിവരക്കേട് പറയുന്നില്ല. ബിടെക്കിനോട് നാട്ടാര്‍ക്കൊക്കെ പുച്ചം! അച്ഛനും അമ്മയ്ക്കും ടീച്ചര്‍ക്കും 'ട്രോളനെപ്പേടി,' മിണ്ടിയാല്‍ ട്രോള്‍ ,തുമ്മിയാല്‍ ട്രോള്‍, ട്രോളോട് ട്രോള്‍!
ഒരു സാഹിത്യകാരനെന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു! എന്തിനാണ് ഞാനിതൊക്കെ എഴുതിയത് ..ട്രോളുകള്‍ അരങ്ങുവാഴുന്ന ഈ കാലത്ത് പോസ്ടിനോക്കെ കൂടുകാരെ നേരത്തി ടാഗ് ചെയ്തത് അവരുടെ പുച്ചം ഏറ്റുവാങ്ങേണ്ടി വന്നു എനിക്ക്. എന്‍റെ ഭാര്യ ഞാനൊരു ട്രോളനല്ലെന്നറിഞ്ഞപ്പോള്‍ എന്നെ വിട്ടുപോയി..തിരിച്ചു വരണമെങ്കില്‍ ഒരു MAT(Master at Trolling) സര്‍ട്ടിഫിക്കറ്റും കൊണ്ടു ചെല്ലണം എന്നാണ് അന്ത്യശാസനം. അങ്ങനെ സ്വന്തം മകളുടെ ജൂനിയര്‍ ആയി ട്രോളിംഗ് പഠിക്കേണ്ട ഗതികേടാണ് എനിക്ക്... ഇനി യെങ്കിലും നമ്മള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെങ്കില്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടവരും, ട്രോള്‍ പരീക്ഷ പാസാകാനും കഴിയാത്തവരുമായ ട്രോളന്‍മാരും, ട്രോളികളും ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഡിലീറ്റി അനാഥനെറ്റിസണ്‍സായി സൈബര്‍ സ്പേസില്‍ അലഞ്ഞുതിരിയുന്ന പോസ്റ്റുകള്‍ നാം ഷെയറെണ്ടി വരും എന്നൊരിക്കല്‍കൂടി ഓരോരുത്തരെയും പോക്കികൊണ്ട് ഞാന്‍ നിര്‍ത്തുന്നു...
Log Out!

പടത്തിന്  കടപ്പാട് :https://www.facebook.com/schoolcollegetrolls/