2020, ജൂലൈ 9, വ്യാഴാഴ്‌ച
ഫ്യൂച്ചർ ടെൻസ് 1
കൊറോണക്കാലത്ത് ഒരു ശനിയാഴ്ച ഞങ്ങൾ രണ്ടു പേരും കൂടി വീടിനടുത്തുള്ള ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോയതാണ്. പതിവുപോലെ ഞാൻ അവളോട് ഒരു "കിന്റർ ജോയ്" വാങ്ങാൻ അവസാനം പറഞ്ഞു.അവൾ എന്നെയൊന്ന് നോക്കി,തനി ടീച്ചർ നോട്ടം! എന്നിട്ട് കൗണ്ടറിൽ നിന്ന ശ്രൂതിയെ എന്നെ നോക്കാൻ ഏൽപ്പിച്ച് അകത്തേക്ക് പോയി. അന്ന് തിരക്കില്ലാത്ത സമയമായതു കൊണ്ടാവാം ശ്രുതി എന്നോട് ഒരു സംഭാഷണത്തിന് വന്നത്.
"സാറെന്താ ഇങ്ങനെ? കോളേജിൽ ഭയങ്കര സീരിയസ്സാണല്ലോ എന്നിട്ടിപ്പോ ചേച്ചിയെ ? "അവളിപ്പോൾ വന്നു പറയും ദാ ഇപ്പൊ തീർന്നു പോയിന്ന് പിന്നെ അവളുടെ കെയർ മുഴുവൻ ആ ഒറ്റ നോട്ടത്തിൽ കാണും, ഞാൻ അവളെ കെട്ടിക്കഴിഞ്ഞാണ് കൂടൂതൽ കുട്ടിയായത്"" പറഞ്ഞു തീർന്നില്ല.അവൾ വന്നു.പറഞ്ഞത് അതുപോലെ തന്നെ, എന്നെ കാറിലേക്ക് കയറ്റാൻ സെക്യൂരിറ്റി ചേട്ടൻ വന്നപ്പോൾ ഞാൻ ശ്രുതിയോട് പറഞ്ഞു "യൂട്യൂബിൽ ഒടുവിലിന്റെ ഒരു ചെറു പുഞ്ചിരി" കണ്ട് നോക്ക്, ക്ലാസിൽ കാണാടൊ,
ചാറ്റൽ മഴഅവൾ വണ്ടി ഓടിക്കുമ്പോൾ ഞാൻ പഴയ ഓർമകളിലേക്ക് ആണ്ട് പോയി ഗോപി, ജിതിൻ,അഭി ശരത്തൂസ്ത്രാ, തൗഫീഖ് എന്റെ നട്ടപ്രാന്തൻ യാത്രകൾക്ക് വളയം പിടിച്ച കട്ട ദോസ്തുക്കൾ എവിടാണാവോ എല്ലാം, വിളിച്ച് നോക്കാം. അവൾ പാട്ട് ഇട്ടു മഴയെ തുമഴയേ... നീ "എന്നെ തേച്ചിട്ട് പോവുമെന്ന് വിചാരിച്ചു വെറുതെ ഈ പാട്ട് ലൂപ്പിലിട്ട് കേട്ടിട്ടുണ്ട് പണ്ട്" അവൾ കൗണ്ടറിടിച്ചു"അടുത്ത ജംങ്ഷനിൽ നിന്ന് ലെഫ്റ്റ് എടുത്താൽ എന്റെ ഫ്രണ്ട് അഡ്വക്കേറ്റ് അനുപേടെ ഓഫീസാണ്, പക്ഷേ എന്താപ്പോ ഒരു റീസൺ പറയ്യാ" ഇംപൊട്ടൻസി, ല്യുണസി,അഗ്രഷൻ മൂന്നെണ്ണം പോരെ?", പെട്ടെന്ന് സിഗ്നലായി, ചുവപ്പ്.പാട്ട് നിർത്തി.അവൾ നോക്കി "സോറി" അൽപ്പം നനവ് അതിലുണ്ടായിരുന്നു,"താനെന്തിനാടോ സോറി പറയണേ പ്രശ്നം ഒക്കെ എനിക്കല്ലേ,സെന്റിയാക്കാതെ വണ്ടിയെടുത്തേ, ഇപ്പോ തൽക്കാലം കിന്റർ ജോയ് കിട്ടാത്തതിൽ മാത്രേ എനിക്ക് സങ്കടമുള്ളൂ..", അവൾ പക്ഷേ റൈറ്റ് എടുത്ത് സ്കൂളിന്റെ ഓപ്പോസിറ്റുള്ള കോഫീ ഷോപ്പിലേക്ക്. "എനിക്ക് ഒരു കോഫി വേണം, നിനക്ക് ലൈം ടീ," ഞാൻ ചിരിച്ചു. ഇപ്രാവശ്യം ഏതായാലും പിള്ളാരെ പിടിക്കാനല്ലല്ലോ അല്ലേ?"പിന്നേം നോട്ടം. ഒരു "പോടാ പട്ടി" ഞാൻ മനസ്സിൽ പൂരിപ്പിച്ചു.അവൾ നടന്നു പോവുന്നു.ഞാൻ വീണ്ടും പാട്ടിലേക്ക്..
പത്ത് മിനിറ്റ്. എന്റെ ഡോറിന്റെ ചില്ലിൽ തട്ടി.. മാസ്കിട്ടാലും എനിക്ക് അറിയാം ജാക്സൻ! അവളുടെ ക്ലാസിലെ "അധ്വാനിക്കുന്ന ഫ്രീക്കൻ".. ഞാൻ ഡോർ തുറന്നു. അവൻ ലെമൺ ടീ അകത്തേക്ക് വച്ചു..."ബ്രൊ മിസ്സിനോട് ക്ലാസിന്റെ കട്ടി ഒന്ന് കൊറക്കാമ്പറ! എജ്ജാതി ഇംഗ്ലീഷ്!കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞതൊന്നും മനസ്സിലായില്ല നെറ്റും സ്ലൊ ആണ്. നൈസ് ആയിട്ട് പറഞ്ഞാ മതി.. അപ്പോഴേക്കും മിസ്സ് വന്നു.അവന് ടിപ്പും ജിപ്പേ ചെയ്തു ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ എന്റെ ഫോൺ ബെല്ലടിച്ചു...
എന്റെ ടെഡ് ടോക്കിലെ പ്രസക്തഭാഗങ്ങൾ 2
[03:04, 10/07/2020] Sujith Chandra: പക്ഷേ സ്റ്റിച്ചെടുക്കുന്ന ദിവസം, മാംസത്തിൽ നിന്നും നൂല് വിട്ടുവരുമ്പോൾ ഒരു പ്രാണവേദനയുണ്ട്പിള്ളാരൊക്കെ ടാറ്റു ഫോട്ടോസ് ഇടുമ്പോൾ, ഞാനും എന്റെ കാലിന്റെതൊലിപ്പുറത്ത് ഇപ്പോഴും ഉറങ്ങുന്ന ആറു പഴുതാരകളെപ്പറ്റിയോർക്കും
തുടരും
2020, ജൂലൈ 8, ബുധനാഴ്‌ച
എന്റെ ടെഡ് ടോക്കിലെ പ്രസക്തഭാഗങ്ങൾ !!! 1
ഇൻസ്റ്റയിൽ എഫ് ബിയിൽ പിള്ളേർ എഴുതുന്ന സാധനങ്ങൾ മനസ്സിലാവാതെ ഗൂഗിൾ ചെയ്യുന്ന സീനിയർ! കാർട്ടൂൺ നെറ്റ്‌വർക്കിനപ്പുറം ഒരു ഇംഗ്ലീഷ് കുട്ടിക്കാലത്ത് ആവശ്യം വന്നിട്ടില്ല.ക്ലാസിക്കുകൾ സജസ്റ്റ് ചെയ്യുവാൻ ആരുമില്ലാതെ പാഠപുസ്തകങ്ങൾ മറിച്ച് വായിച്ചു പഠിച്ച കുട്ടിക്കാലംഫിസിയോ തെറാപ്പി എന്ന സൈനിക പരിശീലനത്തിനിടയിൽ കണക്കും ചരിത്രവും, സാമുഹ്യ പാഠവും മറന്നിട്ടുണ്ട്, ഹോംവർക്ക് ചെയ്യാത്തതിന് മാപ്പപേക്ഷ എഴുതീട്ടുണ്ട്,പഠിച്ച് മരിക്കാൻ താൽപ്പര്യം ഇല്ലാത്തതു കൊണ്ട് ഒരു"സിവിൽ സർവീസ് സെലിബ്രിറ്റി"ആയില്ലവീട്ടുകാർ ഒടക്കുമ്പോൾ പറയുന്ന ഒരു കാര്യമുണ്ട്.നിനക്ക് ജീവിതാനുഭവമില്ല, വികാരങ്ങൾ നിയന്ത്രിക്കാൻ അറിയില്ല എന്ന്.സത്യമാണ് പിറന്നു വീണപ്പോൾ മുതൽ, നൂറായിരം തവണ നടന്നില്ലെങ്കിൽ പിന്നെ ജീവിതമില്ല, പെട്ടെന്ന് നടന്നോ! എന്ന് പറഞ്ഞു പേടിപ്പിക്കാൻ ആളുകൾ ഉണ്ടായിരുന്നു.ഒരു പുസ്തകം തന്ന് വായിക്കാൻ പറഞ്ഞില്ല ആരും
2020, ജൂലൈ 5, ഞായറാഴ്‌ച
അപ്പുവിന്റെ ദേശാടനം 2
നീലിയുടെ എട്ടുകെട്ടിന്റെ നടുവിലായി ഒരു കുളമുണ്ട്. പനകളിൽ നിന്ന് യക്ഷിയമ്മയുടെ സേവകർ രക്തം കൊണ്ടൊഴിക്കുന്നത് ഇവിടെയാണ്. മനുഷ്യരക്തം ഒരു വെള്ളച്ചാട്ടം പോലെ അവിടേക്ക് കുത്തിയൊലിച്ചു വരികയാണ്.അവിടേക്കാണ് ഉമ തമ്പുരാട്ടി എന്നെ കൊണ്ടു പോയത്. ഉറക്കം ഉണർന്നു നോക്കുമ്പോൾ ഞാൻ യക്ഷിയമ്മയുടെ മടിയിലാണ്. ഞാൻ ചോദിച്ചു"നാഴിക പോയോ യക്ഷിയമ്മേ?
"ഇല്ല നിന്നേക്കാത്ത് ഒരാൾ ആ രക്തക്കുളത്തിലുണ്ട്.നിൻ്റെ യാത്രയ്ക്ക് കൂട്ടുവാനും വിധിക്കപ്പെട്ട ഒരു പെണ്ണ്!ഭദ്ര പേരുപോലെ തന്നെ അവൾ നിന്നെ കാത്തുകൊള്ളും,ശിവഭക്തയായ അവൾക്ക് ഇതൊരു ദേശാടനം കൂടിയാണ്.അച്ഛൻ പിച്ചിച്ചീന്തി കൊന്നപ്പോൾ അവൾ ആഗ്രഹിച്ചത് ഒരു ജ്യേഷ്ഠന്റെ സ്നേഹമാണ്.അതു കിട്ടിയില്ലെങ്കിൽ അവൾ ഉന്മത്തയായി മാറിയേക്കാം.നീ നിന്റെ യാത്രയിലൂടെ അവൾക്ക് നല്ല മനുഷ്യരുടെ കഥകൾ പറഞ്ഞും കാഴ്ചകൾ കാണിച്ചു കൊടുത്തും അവളെ ശാന്തയാക്കണം നിനക്ക് കിട്ടാൻ പോകുന്ന ത്രിനേത്രത്താൽ നീ അവൾക്ക് മോക്ഷം കൊടുക്കണം ഇതാ പ്രവഹനം അടുത്തു" . ഞാൻ നോക്കിനിൽക്കെ രക്തക്കുളം തിളച്ചു മറിയുന്നു യക്ഷിയമ്മ മഹാഭദ്രയെ ധ്യാനിച്ചു, പെട്ടെന്ന് അമ്മയുടെ യോനീഭാഗത്തു നിന്നും
കർപ്പൂര ഗന്ധമുള്ള രക്തം പ്രവഹിച്ചു ,അത് തിളച്ചു മറിയുന്ന രക്തക്കുളത്തിൽ ലയിക്കവേ കുളത്തിൽ വെള്ളിടി വെട്ടി, ആകാശത്ത് നിന്നും പനിനീര് പെയ്തു.അവൾ വന്നു അപ്പേട്ടന്റെ ഭദ്ര!
അവളെ യക്ഷിയമ്മ വട്ടപ്പൊട്ട് തൊടുവിച്ചു.വെള്ളപ്പട്ടും മിന്നലിന്റെ പാദസരങ്ങളും അവളുടേതായി."കൈലാസ യാത്രയ്ക്ക് മുൻപ് പന്ത്രണ്ട് വർഷം നിങ്ങൾ ഉരുചുറ്റണം, ഇവളുടെ യോനിയിൽ നിന്നു പ്രവഹിക്കുന്ന രക്തം പ്രഭാതത്തിലും പ്രദോഷത്തിലും സൂര്യന് അഭിമുഖമായി ഒഴുക്കണം.എന്നാലെ നിങ്ങൾക്ക് ദിക്കും നാഴി കയും തെറ്റാതിരിക്കൂ, പന്ത്രണ്ടാം കൊല്ലം ശിവരാത്രി ദിവസം കൈലാസത്തിൽ എത്താനാണ് ദേവിയുടെ അരുളപ്പാട്!" ഞാൻ എന്റെ സംശയം ചോദിച്ചു "ഇവൾക്ക് കൈലാസത്തിൽ പ്രവേശനം കിട്ടുമോ ഭദ്രയെ നിനക്ക് ഏതെങ്കിലും പാലയിൽ ഇരുത്താം. ദേവിയുടേയും ദേവന്റേയും സമ്മതത്തോടെ മാത്രമേ നിനക്ക് രക്ഷസ്സായ ഇവളെ കൈലാസത്തിൽ പ്രവേശിപ്പിക്കാനാവൂ
ഈ യാത്രയിൽ പാലകളാകും നിങ്ങൾക്ക് തണൽ. കാശിമുതൽ അരയാലിലയായി ഗണപതി ഭഗവാൻ അപ്പൂന് മാത്രം വഴികാട്ടും. പിന്നെ യക്ഷിയമ്മ ഉണ്ടാകും എപ്പോഴും.പോയിവരിക.
അപ്പുവിന്റെ ദേശാടനം
മടക്കം എന്നെന്നറിയാത്ത യാത്ര തുടങ്ങുന്നത് ഇവിടെ നിന്നാണ്.വിടതരിക!
അവർ കരഞ്ഞില്ല പകരം തലയിൽ ചുടിയ നാല് പുവുകൾ കെട്ടി തന്നു ഇത് നിന്റെ യക്ഷിയമ്മക്ക്...
യക്ഷിക്കെട്ടിലെത്തുമ്പോൾ മൂന്നാം യാമം കഴിഞ്ഞു. എട്ട് പനകളിലും പാപികളെ തലകിഴായി കെട്ടിയിട്ട് യക്ഷിയമ്മയുടെ പടയാളികൾ രക്തം ശേഖരിക്കുന്നു.. ചാട്ടയടി ഏറ്റവരുടെ കരച്ചിൽ പാലക്കാടൻ കാറ്റിന്റെ ഹുങ്കാരത്തിൽ അലിഞ്ഞ് പോവുന്നു ഭുമിയിൽ രാത്രിമഴ നൃത്തം ചെയ്യുന്നു...
ഉമ തമ്പുരാട്ടി ദൂരെ നിന്നെ എന്നെക്കണ്ടു.പ്രഹരം തുടരാൻ സർപ്പച്ചാട്ടയെ കൈവിട്ടു യക്ഷിയമ്മയുടെ കാവൽക്കാരി എന്റെ അടുത്ത് വന്നു. അപ്പൂട്ടാ നിന്റെ കൈയിലുള്ള എല്ലാ ദിവ്യ വസ്തുക്കളും യക്ഷിപ്പറമ്പിലെ പ്രതിഷ്ഠയ്ക്കു മുന്നിൽ വച്ച് വരിക.അല്ലെങ്കിൽ യക്ഷിക്കെട്ടിന് തീ പിടിക്കും, എന്നോടൊപ്പം വരിക..
യക്ഷിപ്പറമ്പിലെ പ്രതിഷ്ഠയ്ക്കു മുന്നിൽ സ്വർഗ്ഗത്തിൽ വച്ച് കിട്ടിയ സമ്മാനങ്ങൾ ഊരി വച്ചു ഫക്കീറിന്റെ ചെരിപ്പ് അഴിക്കവേ ഞാൻ ഭൂമിയിലേക്കു പതിച്ചു.ഉമയെന്ന രക്ഷസ്സ് എന്നെയും വാരിയെടുത്ത് യക്ഷിക്കെട്ട് ലക്ഷ്യമാക്കി പറന്നു
(തുടരും)