2020, ജൂലൈ 9, വ്യാഴാഴ്‌ച

ഫ്യൂച്ചർ ടെൻസ് 1


കൊറോണക്കാലത്ത് ഒരു ശനിയാഴ്ച ഞങ്ങൾ രണ്ടു പേരും കൂടി വീടിനടുത്തുള്ള ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോയതാണ്. പതിവുപോലെ ഞാൻ അവളോട് ഒരു "കിന്റർ ജോയ്" വാങ്ങാൻ അവസാനം പറഞ്ഞു.അവൾ എന്നെയൊന്ന് നോക്കി,തനി ടീച്ചർ നോട്ടം! എന്നിട്ട് കൗണ്ടറിൽ നിന്ന ശ്രൂതിയെ എന്നെ നോക്കാൻ ഏൽപ്പിച്ച് അകത്തേക്ക് പോയി. അന്ന് തിരക്കില്ലാത്ത സമയമായതു കൊണ്ടാവാം ശ്രുതി എന്നോട് ഒരു സംഭാഷണത്തിന് വന്നത്.
"സാറെന്താ ഇങ്ങനെ? കോളേജിൽ ഭയങ്കര സീരിയസ്സാണല്ലോ എന്നിട്ടിപ്പോ ചേച്ചിയെ ? "അവളിപ്പോൾ വന്നു പറയും ദാ ഇപ്പൊ തീർന്നു പോയിന്ന് പിന്നെ അവളുടെ കെയർ മുഴുവൻ ആ ഒറ്റ നോട്ടത്തിൽ കാണും, ഞാൻ അവളെ കെട്ടിക്കഴിഞ്ഞാണ് കൂടൂതൽ കുട്ടിയായത്"" പറഞ്ഞു തീർന്നില്ല.അവൾ വന്നു.പറഞ്ഞത് അതുപോലെ തന്നെ, എന്നെ കാറിലേക്ക് കയറ്റാൻ സെക്യൂരിറ്റി ചേട്ടൻ വന്നപ്പോൾ ഞാൻ ശ്രുതിയോട് പറഞ്ഞു "യൂട്യൂബിൽ ഒടുവിലിന്റെ ഒരു ചെറു പുഞ്ചിരി" കണ്ട് നോക്ക്, ക്ലാസിൽ കാണാടൊ,
ചാറ്റൽ മഴഅവൾ വണ്ടി ഓടിക്കുമ്പോൾ ഞാൻ പഴയ ഓർമകളിലേക്ക് ആണ്ട് പോയി ഗോപി, ജിതിൻ,അഭി ശരത്തൂസ്ത്രാ, തൗഫീഖ് എന്റെ നട്ടപ്രാന്തൻ യാത്രകൾക്ക് വളയം പിടിച്ച കട്ട ദോസ്തുക്കൾ എവിടാണാവോ എല്ലാം, വിളിച്ച് നോക്കാം. അവൾ പാട്ട് ഇട്ടു മഴയെ തുമഴയേ... നീ "എന്നെ തേച്ചിട്ട് പോവുമെന്ന് വിചാരിച്ചു വെറുതെ ഈ പാട്ട് ലൂപ്പിലിട്ട് കേട്ടിട്ടുണ്ട് പണ്ട്" അവൾ കൗണ്ടറിടിച്ചു"അടുത്ത ജംങ്ഷനിൽ നിന്ന് ലെഫ്റ്റ് എടുത്താൽ എന്റെ ഫ്രണ്ട് അഡ്വക്കേറ്റ് അനുപേടെ ഓഫീസാണ്, പക്ഷേ എന്താപ്പോ ഒരു റീസൺ പറയ്യാ" ഇംപൊട്ടൻസി, ല്യുണസി,അഗ്രഷൻ മൂന്നെണ്ണം പോരെ?", പെട്ടെന്ന് സിഗ്നലായി, ചുവപ്പ്.പാട്ട് നിർത്തി.അവൾ നോക്കി "സോറി" അൽപ്പം നനവ് അതിലുണ്ടായിരുന്നു,"താനെന്തിനാടോ സോറി പറയണേ പ്രശ്നം ഒക്കെ എനിക്കല്ലേ,സെന്റിയാക്കാതെ വണ്ടിയെടുത്തേ, ഇപ്പോ തൽക്കാലം കിന്റർ ജോയ് കിട്ടാത്തതിൽ മാത്രേ എനിക്ക് സങ്കടമുള്ളൂ..", അവൾ പക്ഷേ റൈറ്റ് എടുത്ത് സ്കൂളിന്റെ ഓപ്പോസിറ്റുള്ള കോഫീ ഷോപ്പിലേക്ക്. "എനിക്ക് ഒരു കോഫി വേണം, നിനക്ക് ലൈം ടീ," ഞാൻ ചിരിച്ചു. ഇപ്രാവശ്യം ഏതായാലും പിള്ളാരെ പിടിക്കാനല്ലല്ലോ അല്ലേ?"പിന്നേം നോട്ടം. ഒരു "പോടാ പട്ടി" ഞാൻ മനസ്സിൽ പൂരിപ്പിച്ചു.അവൾ നടന്നു പോവുന്നു.ഞാൻ വീണ്ടും പാട്ടിലേക്ക്..
പത്ത് മിനിറ്റ്. എന്റെ ഡോറിന്റെ ചില്ലിൽ തട്ടി.. മാസ്കിട്ടാലും എനിക്ക് അറിയാം ജാക്സൻ! അവളുടെ ക്ലാസിലെ "അധ്വാനിക്കുന്ന ഫ്രീക്കൻ".. ഞാൻ ഡോർ തുറന്നു. അവൻ ലെമൺ ടീ അകത്തേക്ക് വച്ചു..."ബ്രൊ മിസ്സിനോട് ക്ലാസിന്റെ കട്ടി ഒന്ന് കൊറക്കാമ്പറ! എജ്ജാതി ഇംഗ്ലീഷ്!കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞതൊന്നും മനസ്സിലായില്ല നെറ്റും സ്ലൊ ആണ്. നൈസ് ആയിട്ട് പറഞ്ഞാ മതി.. അപ്പോഴേക്കും മിസ്സ് വന്നു.അവന് ടിപ്പും ജിപ്പേ ചെയ്തു ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ എന്റെ ഫോൺ ബെല്ലടിച്ചു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ