2020, മാർച്ച് 27, വെള്ളിയാഴ്‌ച

വെബബിലെ നാറാണത്തു പ്രാന്തൻമാര്

എന്താണ് റിയാലിറ്റി ? ഇപ്പോൾ വളരെ പ്രസക്തമായ ചോദ്യമാണ് . ഈ അടച്ചുപൂട്ടല് ഒരുതരം സമാനീകരിക്കൽ ആണ് (Spacial Homogenization) ആണ്. ഭൂരിഭാഗം ആളുകൾ ഇപ്പോൾ ചെയ്യുന്നത് sensory immersion എന്ന പരുപാടിയാണ് ഇപ്പോ എന്താ സംഭവിക്കുന്നെന്ന് വച്ചാൽ എല്ലാരും അവരവരുടെ സ്മാർട്ട് ഫോണിൽ /പുസ്തകത്തിൽ കുരുങ്ങുകയാണ് ചെയ്യുന്നത് . ഇപ്പോൾ നാം കൈമാറുന്ന ഓൺലൈൻ ഉപാധികൾ കുറച്ചാളുകളെ എങ്കിലും ഡിജിറ്റൽ അടിമതത്തിലേക്ക് തള്ളി വിടാൻ സാധ്യതയുണ്ട് . 
അതിന്നാൽ share ചെയുമ്പോ ഒരു മായമൊക്കെ ആവാം. അല്ലെങ്കിൽ ആരുടെയെങ്കിലും ചിന്തകളെ അത് ബാധിക്കാം ,പേടിച്ചു പലരും ആത്മഹത്യക്ക് വരെ തുനിയാം കാരണം അറിഞ്ഞോ അറിയാതെയോ നാം ഡിജിറ്റൽ സമൂഹമാണ് നമ്മൾ നമ്മുടെ തന്നെ കാലനും പിതാവുമാണ് . നമ്മളൊക്കെ നാറാണത്ത് ഭ്രാന്തന്റെ ബാക്കികളാണ് ,നമ്മൾ ചെയ്യുന്നതൊക്കെയും ആലഗരിതത്തിന്റെ 
ആവര്ത്തനങ്ങൾ മാത്രമാണ്

മോഴ്സ് കോഡ്

നിക്ക്  വീട്  ഒരു  പുഴപോലെ  ആണ്  ഞാന് കരയില്  തനിച്ചിരിപ്പാണ് . ചിന്തകളുടെ  ചങ്ങാടത്തിൽ  കയറി  കാലത്തിന്റെ  ചാലിലൂടെ  തുഴയുമ്പോൾ  മരണഭീതിയിൽ  കുലുങ്ങി  വിറയ്ക്കാറുണ്ട്  ഞാന്
ചുറ്റുമുള്ളവർ  വായനയിൽ  മുഴുകുമ്പോൾ  കണ്ണടയ്ക്കാതെ മൂങ്ങയെപ്പോലെ  ഇരുട്ടിലേക്ക്  തുറിച്ചിരിക്കാറുണ്ട്  ഞാൻ .

ഡോക്ടറേറ്റു  പഠനം  കഴിഞ്ഞു  പെട്ടെന്നൊരു ദിവസം
എല്ലാം  മറന്നുപോയി  കൂട്ടുകാരി  പഠിപ്പിക്കുന്ന  ക്ലാസ്സ്റൂമിൽ  ചെന്നിരിക്കുന്ന  എന്നെ കാണാറുണ്ട്  ഞാന്
 20 കഴിഞ്ഞോരനന്തിരവൾ  എന്റെ  ഫോട്ടോ  ചൂണ്ടി  "Here is my uncle  Mad" എന്നു പറയുന്നത് കെട്ടിപ്പോഴേ  ചിരിച്ചു  പോവാറുണ്ട് .
 യൂറോപ്പിലെ  ഏതോ കടൽ തീരത്ത്  പോയിരുന്നു "അന്തിക്കടപ്പുറത്ത്  എന്നപാട്ടും  കെട്ടിരിക്കുമ്പോ  ചങ്ക് പൊട്ടി നിലത്തുവീണ  എന്നെ  പൊക്കിയെടുത്ത്  തുന്നി ക്കെട്ടുമ്പോ  അവര്ക്ക്  ഞാനായിരുന്നു  എന്നു പിടിക്കിട്ടുമോ  എന്നും  ആലോചിച്ചു പോവാറുണ്ട്

2020, മാർച്ച് 25, ബുധനാഴ്‌ച

ലേ കൊറോണ ഫ്രം വൂഹാൻ:-- അഥവാ ഒരു തുമ്മലുണ്ടാക്കിയ കദന കഥ


(2019 ഡിസംബറിൽ ചൈനയിൽ   കുറേപ്പേർ ഒരുമിച്ച്  തുമ്മുകയും  മൂക്ക് ചീറ്റുകയും  ചെയ്തിട്ടും ഭൂലോകകോളനിയിലെ അന്തേവാസികളാരും  തന്നെ ഈ പണി പ്രതീക്ഷിച്ചില്ല. ) 



പാൻഡോറ തുറന്ന പണ്ടാരപ്പെട്ടിയിൽ  നിന്നും കൊറോണ
പടിവാതിലിൽ തട്ടി.. 

അതിഥി ദേവോ ഭവയെന്നു ചൊല്ലി വാതിൽ  തുറന്നു വീട്ടച്ചൻ
 ആരാ ?
ഐ ആം കൊറോണ ! ലേ  കൊറോണ ഫ്രം  വൂഹാൻ സിറ്റി
  ,ശേഷം ഹസ്തദാനം,വൂഹാൻ എന്നു കേട്ടപ്പോ  പത്രവും വാട്ശയപ്പും ശീലമായ വീട്ടച്ചന്റെ  കണ്ണും  തള്ളി.

വീട്ടിൽ  കയറിയപ്പോഴേ  ചെക്കന് തുമ്മലും ചീറ്റലും ഉണ്ടായിരുന്നു
 അവന് ചുക്കുകാപ്പി വീട്ടമ്മ ഇട്ടുകൊടുത്തു
അപ്പോൾ  അവൻ  ഒന്നു തുമ്മി!
എനിക്ക്  തിരക്കുണ്ട്. ഫ്ലൈറ്റ് പിടിക്കണം
എന്നുപറഞ്ഞു  പോയി

*****************

ആദ്യം വീട്ടച്ചൻ തുമ്മി, ശേഷം  അമ്മ തുമ്മി
ശേഷം മക്കൾ
ഫൊറിനിൽ ഉള്ളവരും  തുമ്മി
ശേഷം  കോളനിയാകെ തുമ്മി
ലോകത്തിന്റെ  പല  ഭാഗത്തേക്കും  അതിന്റെ തുള്ളികൾ  തെറിച്ചു
വന്നവരും പോയവരും തമ്മിൽ തുമ്മി നിന്നവരും  
ഇപ്പോ  എല്ലാരും  ഗേറ്റടക്കം പൂട്ടി പനികൂർക്കയും
കടിച്ചിരിപ്പാണ്  ഉറക്കെതുമ്മുന്നവർ പിടിക്കപ്പെടും!
വീട്ടീന്നിറങ്ങിയാൽ വെവരമറിയും!
അങ്ങനെ ലവൻ  വന്നു,
പിന്നെയാർക്കും എങ്ങോട്ടും  പൊവേണ്ടി  വന്നില്ല എഞ്ചിൻ  എല്ലായിടത്തും  ഔട്ട് കംമ്പളീറ്റലി!!

പടത്തിന്  കടപ്പാട്:
https://www.google.com/url?sa=i&url=http%3A%2F%2Fwww.whykol.com%2Fkilling-mosquitoes-m-g-soman-comedy-dialogues-akkare-akkare-akkare%2F&psig=AOvVaw1bVhFu_-VCD7yEKDHJcvXS&ust=1585250267109000&source=images&cd=vfe&ved=0CAMQjB1qFwoTCIjv9syrtugCFQAAAAAdAAAAABAJ