(2019 ഡിസംബറിൽ ചൈനയിൽ കുറേപ്പേർ ഒരുമിച്ച് തുമ്മുകയും
മൂക്ക് ചീറ്റുകയും ചെയ്തിട്ടും ഭൂലോകകോളനിയിലെ
അന്തേവാസികളാരും തന്നെ ഈ പണി പ്രതീക്ഷിച്ചില്ല. )
പാൻഡോറ തുറന്ന
പണ്ടാരപ്പെട്ടിയിൽ നിന്നും കൊറോണ
പടിവാതിലിൽ
തട്ടി..
അതിഥി ദേവോ
ഭവയെന്നു ചൊല്ലി വാതിൽ തുറന്നു വീട്ടച്ചൻ
ആരാ
?
ഐ ആം കൊറോണ
! ലേ കൊറോണ ഫ്രം വൂഹാൻ സിറ്റി
,ശേഷം ഹസ്തദാനം,വൂഹാൻ എന്നു കേട്ടപ്പോ പത്രവും വാട്ശയപ്പും ശീലമായ വീട്ടച്ചന്റെ കണ്ണും തള്ളി.
വീട്ടിൽ കയറിയപ്പോഴേ
ചെക്കന് തുമ്മലും ചീറ്റലും ഉണ്ടായിരുന്നു
അവന്
ചുക്കുകാപ്പി വീട്ടമ്മ ഇട്ടുകൊടുത്തു
അപ്പോൾ അവൻ ഒന്നു
തുമ്മി!
എനിക്ക് തിരക്കുണ്ട്. ഫ്ലൈറ്റ് പിടിക്കണം
എന്നുപറഞ്ഞു
പോയി
*****************
*****************
ആദ്യം വീട്ടച്ചൻ
തുമ്മി, ശേഷം അമ്മ തുമ്മി
ശേഷം മക്കൾ
ഫൊറിനിൽ ഉള്ളവരും
തുമ്മി
ശേഷം കോളനിയാകെ തുമ്മി
ലോകത്തിന്റെ
പല
ഭാഗത്തേക്കും അതിന്റെ തുള്ളികൾ തെറിച്ചു
വന്നവരും
പോയവരും തമ്മിൽ തുമ്മി നിന്നവരും
ഇപ്പോ എല്ലാരും
ഗേറ്റടക്കം പൂട്ടി പനികൂർക്കയും
കടിച്ചിരിപ്പാണ്
ഉറക്കെതുമ്മുന്നവർ പിടിക്കപ്പെടും!
വീട്ടീന്നിറങ്ങിയാൽ
വെവരമറിയും!
അങ്ങനെ ലവൻ
വന്നു,
പിന്നെയാർക്കും
എങ്ങോട്ടും പൊവേണ്ടി വന്നില്ല എഞ്ചിൻ എല്ലായിടത്തും
ഔട്ട് കംമ്പളീറ്റലി!!
പടത്തിന് കടപ്പാട്:
https://www.google.com/url?sa=i&url=http%3A%2F%2Fwww.whykol.com%2Fkilling-mosquitoes-m-g-soman-comedy-dialogues-akkare-akkare-akkare%2F&psig=AOvVaw1bVhFu_-VCD7yEKDHJcvXS&ust=1585250267109000&source=images&cd=vfe&ved=0CAMQjB1qFwoTCIjv9syrtugCFQAAAAAdAAAAABAJ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ