എനിക്ക് വീട് ഒരു
പുഴപോലെ ആണ് ഞാന് കരയില്
തനിച്ചിരിപ്പാണ് . ചിന്തകളുടെ
ചങ്ങാടത്തിൽ കയറി കാലത്തിന്റെ
ചാലിലൂടെ തുഴയുമ്പോൾ മരണഭീതിയിൽ
കുലുങ്ങി വിറയ്ക്കാറുണ്ട് ഞാന്
ചുറ്റുമുള്ളവർ വായനയിൽ
മുഴുകുമ്പോൾ കണ്ണടയ്ക്കാതെ
മൂങ്ങയെപ്പോലെ ഇരുട്ടിലേക്ക് തുറിച്ചിരിക്കാറുണ്ട് ഞാൻ .
ഡോക്ടറേറ്റു പഠനം
കഴിഞ്ഞു പെട്ടെന്നൊരു ദിവസം
എല്ലാം മറന്നുപോയി
കൂട്ടുകാരി പഠിപ്പിക്കുന്ന ക്ലാസ്സ്റൂമിൽ
ചെന്നിരിക്കുന്ന എന്നെ
കാണാറുണ്ട് ഞാന്
20 കഴിഞ്ഞോരനന്തിരവൾ എന്റെ
ഫോട്ടോ ചൂണ്ടി "Here is my
uncle Mad" എന്നു പറയുന്നത് കെട്ടിപ്പോഴേ
ചിരിച്ചു പോവാറുണ്ട് .
യൂറോപ്പിലെ
ഏതോ കടൽ തീരത്ത് പോയിരുന്നു
"അന്തിക്കടപ്പുറത്ത് എന്നപാട്ടും കെട്ടിരിക്കുമ്പോ ചങ്ക് പൊട്ടി നിലത്തുവീണ എന്നെ
പൊക്കിയെടുത്ത് തുന്നി
ക്കെട്ടുമ്പോ അവര്ക്ക് ഞാനായിരുന്നു
എന്നു പിടിക്കിട്ടുമോ എന്നും ആലോചിച്ചു പോവാറുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ