2020, ജൂലൈ 15, ബുധനാഴ്‌ച

മൃതസഞ്ജീവനി

പാട്ട് കണ്ണടച്ച് കേൾക്കുമ്പോൾ രണ്ടു കണ്ണിൻതുമ്പിലും കണ്ണീർത്തുള്ളി നിറഞ്ഞു വന്നിട്ടുണ്ടോ? എപ്പോഴോ എങ്ങനെയോ നെഞ്ചിൽ നിറഞ്ഞ പ്രണയം പെയ്തു തീരാനേറ്റം പ്രിയപ്പെട്ട അയാൾ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു നിൽക്കേ, അറിയാതെ നിങ്ങൾ പറന്നുപോയിട്ടുണ്ടോ, മേഘച്ചുരുളായി ആകാശത്തോളം ? ജീവിതം കാലിൽ കുരുങ്ങുമ്പോഴും,മരിക്കാമിരുവരുമെപ്പോഴുമെങ്കിലും, കാലത്തിന്റെ കുത്തൊഴുക്കിൽ ഓർമ്മവിരൽ പിടുത്തങ്ങൾ മുറിഞ്ഞാലും പക്വതയെന്ന തടിയൻ കണ്ണട നിങ്ങളെയൊക്കെയച്ചടക്കം പഠിപ്പിക്കാമെങ്കിലും

പാട്ടിന്റെയറ്റങ്ങളിൽ നിത്യമിഥുനങ്ങളായ് നിന്നുപോവുന്നു ഞാനുമവളും
നൃത്തവും ചെയ്തടുത്തു വരുന്നു വരിയുടെ  പരപ്പിൽ സ്വരതാളങ്ങൾ കുട്ടിമുട്ടുമ്പോൾ ചരണത്തിൽ അനുപല്ലവിയിൽ ചിലപ്പോൾ പല്ലവിയിലും  കെട്ടിപ്പിടിക്കുന്നു ഞങ്ങൾ!
ഹാ പാട്ടുകാരേ നിങ്ങൾക്കുള്ളിൽ മൃതസഞ്ജീവനി സംഗീതമായൊഴുകുന്നു!!!