2020, ഏപ്രിൽ 6, തിങ്കളാഴ്‌ച

ശിൽപ : മരം, വേരും വെളിച്ചവും കാറ്റും

ചങ്ങാതിക്കൂട്ടം പിരിഞ്ഞുവെന്നാകിലും
ചിലരുള്ളിലുണ്ട്  മരങ്ങളായും  കളകളം
 പാടും കിളികളായും വർണ്ണം  ചോരും മാരിവില്ലായും  ഞാൻ അവരെയുള്ളിൽ
കുടിയിരുത്തി, അതിലൊരുവളുണ്ടധികം
മിണ്ടാത്ത മിടുക്കിപ്പെണ്ണ്!
ഒരുമരമാണവൾ ചുരുൾ മുടി വള്ളികളിൽ നക്ഷത്ര  മിന്നാമിന്നികൾ  വന്നിരിക്കാറുണ്ട് കഥപറയാൻ.   ആ കഥയൊക്കെ ഓർത്തു വച്ചവൾ കിളിക്കുഞ്ഞുങ്ങൾക്ക് ചൊല്ലിക്കൊടുക്കും   അപ്പോളവളോട്
കൂടാൻ ചെന്നാൽ  മിണ്ടില്ലയപ്പൊൾ
കനത്തിൽ ഒന്ന് മുരടനക്കും.
പിന്നെപ്പിണങ്ങി ഞാൻ എന്നോർത്ത്
പാതിരാക്കാറ്റായ് പിറകെ വരും.
 പിന്നെ ഞാനും പൊറുക്കും
അന്നേരം ദലമർമ്മരങ്ങളായവളും ചിരിക്കും....

 ഒറ്റപ്പെടലിൻ വേനൽ കടുക്കുമ്പോൾ, സങ്കടത്തിൽ കണ്ണ് നനയുമ്പൊൾ
കാതോർക്കുമാ മർമരത്തിന്നായി
കൂട്ടുകാരിയുടെ പിൻവിളിക്കായി
ഗവേഷണത്തിൻ കാനനം താണ്ടവേ
വഴി മറന്നിരിക്കവേ  കിനാവു കാണ്മൂ
ആ വെട്ടം  നക്ഷത്രപ്പൂവുകൾ ചിരിക്കും
ശിൽപ മരത്തിൻ തണൽ വെട്ടം

നെരൂദയും കുറുപ്പും പിന്നെ കാവ്യയും ഭാഗം ഒന്ന്

കാവ്യ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.ഉറക്കം വരുന്നില്ല.അവൾ വെറുതെ ആലോചിച്ചു."ഇപ്പൊ ലോക്ക് ഡൗൺ ആയതു കൊണ്ട് ഇൗ സമയത്ത് ആരും ഉണ്ടാവില്ല.ഒന്ന് പുറത്ത് ഇറങ്ങാൻ കഴിഞ്ഞെങ്കിൽ  ഇനി എപ്പോഴാണ് സ്വതന്ത്രയായി രാത്രി നടക്കുക... എവിടെയും പെണ്ണിന് നിയന്ത്രണങ്ങൾ മാത്രമുള്ള സമൂഹത്തിൽ അവൾക്ക് ആകെ സ്വാതന്ത്ര്യം ലഭിക്കുന്നത് കലാലയ ജീവിതത്തിൽ ആണ്.ഇത്രയൊക്കെ പുരോഗമനം പറഞ്ഞാലും മലയാളീസ് പൊതുവിൽ ആണ് പക്ഷേ മൂരാചികളാണ്.തന്റെ വീട്ടുകാർക്ക് ഇല്ലാത്ത വിഷമം ആണ് നാട്ടുകാർക്ക്!!

 ഹോസ്റ്റൽ മതിൽ ചാടുക എന്ന തന്റെ ആഗ്രഹം എന്ന് നടക്കും എന്ന് വിചാരിച്ച് ഇരിക്കുമ്പോൾ തന്നെ അത് സംഭവിച്ചു.മുറിയുടെ വാതിൽ പോത്തൊന്ന് വീണു.. "അമ്മേ !! കാവ്യ അലറി  പക്ഷേ ഒച്ച പുറത്ത് വന്നില്ല.അവ ൾ കട്ടിലിനടിയിൽ കയറി ഒളിച്ചിരുന്നു.പക്ഷേ ആരും അകത്തേക്ക് വന്നില്ല. ,"സിനിമ യിൽ ആണെങ്കിലും താൻ കാണുന്ന സ്വപ്നങ്ങളിൽ ആണെങ്കിലും പ്രേതം വരണ്ട ടൈം ആയി.അപ്പോ ഇത് ശരിക്കും നടക്കുവാണോ... ഏതായാലും ഒന്നിറങ്ങി നോക്കാം.സ്വപ്നം ആണെങ്കിൽ താൻ  തന്റെ കിടക്കയിൽ എഴുന്നേൽക്കും അല്ലെങ്കിൽ തന്നെ തിരിഞ്ഞോടാം. ചങ്കിൽ ധൈര്യവും    കയ്യിൽ  മൊബൈലും എടുത്ത് അ വൾ പൊളിഞ്ഞു കിടക്കുന്ന വാതിലിന്റെ അപ്പുറം വലതുകാൽ വച്ച് കടന്നു.ആരോ അവൾക്കുവേണ്ടി ബാക്കി വാതിലുകളും വീടിന്റെ ഗേറ്റും  തുറന്നു കിടക്കുക ആയിരുന്നു.
ഗേറ്റ് കടന്ന് വെളിയിൽ എത്തിയ അവളേ കാത്ത് ആ രാത്രിയിൽ ആ തെരുവിൽ രണ്ട് വൃദ്ധന്മാർ നിൽപ്പുണ്ടായിരുന്നു. സാഹിത്യത്തിലെ രണ്ടു സൂര്യന്മാർ ! ഓ എൻ വി യും പാബ്ലോ നെരൂദ യും!

കാവ്യയ്ക്ക് പക്ഷേ അവരെ മനസ്സിലായില്ല.  വെളിച്ചം തല്ലിക്കെടുത്തിയ തെരുവിൽ അവർക്കിടയിൽ  ഇരുട്ട് പാറാവ് നിന്നു.
പക്ഷേ ഒഎൻവി  ഉറക്കെ  ചൊല്ലി.  ഇനിയും മരിക്കാത്ത ഭൂമി... കാവ്യ തിരിച്ചറിഞ്ഞു. അതേ ഒാ എൻ വി.. ഒറ്റ പ്ലാക്കൽ നീലകണഠൻ വേലുക്കുറു പ്പ്‌! ഉജ്ജയിനി യുടെ കാവ്യ ഗായകൻ , മലയാള നാടക ചലച്ചിത്ര ഗാനങ്ങൾ കൊണ്ട് മലയാളികളെ ചന്ദനം പൂശിയ ചാന്ദ്ര ലാവണ്യം! പണ്ടെങ്ങോ ടീ വിയിൽ കേട്ട ശബ്ദം..

കാവ്യ ഓ ടിച്ചെ ന്ന്  നോക്കുമ്പോൾ മതിലിൽ ചാരി നിൽക്കുന്ന രണ്ടു പേർ അതിലൊന്ന് അവൾ വിചാരിച്ച ആൾ തന്നെ യാണ്.. കാവ്യ  തെല്ലൊരു പകപ്പോടെ ചോദിച്ചു ഞാൻ എവിടെയാണ്?
കുറുപ്പ് പുഞ്ചിരിച്ചു ,എന്നിട്ട് പറഞ്ഞു ഇൗ തെരുവ് തന്റെ സൃഷ്ടിയാണ്. കാവ്യ നടുങ്ങി. താൻ ഒരു തെരുവിന്റെ ശിൽപ്പി എങ്ങനെയാവും?  ആ സംശയം കണ്ടറിഞ്ഞ് കുറുപ്പ് മറുപടി പറഞ്ഞു: എടോ തന്റെ ഡയറിയിൽ താനി ന്നെഴുത്തിയ വരികൾ ഓർത്തു നോക്കു
 കാവ്യ ഓർത്തു:

Can the words awaken the dead? Will the nights be long.will the streets stay dark and empty? Who is there to lead me to light? Is there a god aware and kind to guide one lost soul towards Freedom

Awake awake o poets from my past  for a night, free me from this shell of control
Filled with an air of contagious fear

ഇത്രയും ആയപ്പോൾ താനുറങ്ങി പോയി" കുറുപ്പ് സർ പറഞ്ഞു. അപ്പോഴാണ് കാവ്യക്ക്‌ വിശ്വാസം വന്നത്. ഇന്നലെ സുജിത്തെട്ടൻ എഴുതിയ പോലെ എന്റെ തലയ്ക്കുള്ളിൽ എവിടെയോ ഒരു തെരുവ്  ഉണ്ടായിരുന്നു. അതിൽ ഇപ്പൊൾ താൻതന്നെ വന്നു പെട്ടിരിക്കു ന്നു..
 അപ്പോഴാണ്  കുറുപ്പ് സാറിന്റെ   കൂടെ വന്ന മറ്റൊരു അപരിചിതനെ കണ്ടത്.
 ഇത്...? കാവ്യ ചോദിച്ചു.  കുറുപ്പ് സാർ ചിരിച്ചു. ഓ ഞാൻ മറന്നു ഇത്    എന്റെ  പാബ്ലോ.. നിങ്ങൾക്ക് നേരൂ ദ!
കമ്പാരിട്ടിവ് അസൈൻ മെന്റ് തീർ ക്‌കാൻ താൻ എടുത്ത എഴുത്തുകാരൻ! ഇതാ തന്റെ മുന്നിൽ!
ഓ എൻ വി സാർ കാവ്യയെ തോളത്ത് തട്ടി "നമുക്ക് നടക്കാം  എന്നുപറഞ്ഞു അവർ നടന്നു. ദുഃഖഭാണ്ഡ വും പേറി നേരു ദ അവർക്ക് പിന്നിൽ നടന്നു...