2020, ഏപ്രിൽ 6, തിങ്കളാഴ്‌ച

ശിൽപ : മരം, വേരും വെളിച്ചവും കാറ്റും

ചങ്ങാതിക്കൂട്ടം പിരിഞ്ഞുവെന്നാകിലും
ചിലരുള്ളിലുണ്ട്  മരങ്ങളായും  കളകളം
 പാടും കിളികളായും വർണ്ണം  ചോരും മാരിവില്ലായും  ഞാൻ അവരെയുള്ളിൽ
കുടിയിരുത്തി, അതിലൊരുവളുണ്ടധികം
മിണ്ടാത്ത മിടുക്കിപ്പെണ്ണ്!
ഒരുമരമാണവൾ ചുരുൾ മുടി വള്ളികളിൽ നക്ഷത്ര  മിന്നാമിന്നികൾ  വന്നിരിക്കാറുണ്ട് കഥപറയാൻ.   ആ കഥയൊക്കെ ഓർത്തു വച്ചവൾ കിളിക്കുഞ്ഞുങ്ങൾക്ക് ചൊല്ലിക്കൊടുക്കും   അപ്പോളവളോട്
കൂടാൻ ചെന്നാൽ  മിണ്ടില്ലയപ്പൊൾ
കനത്തിൽ ഒന്ന് മുരടനക്കും.
പിന്നെപ്പിണങ്ങി ഞാൻ എന്നോർത്ത്
പാതിരാക്കാറ്റായ് പിറകെ വരും.
 പിന്നെ ഞാനും പൊറുക്കും
അന്നേരം ദലമർമ്മരങ്ങളായവളും ചിരിക്കും....

 ഒറ്റപ്പെടലിൻ വേനൽ കടുക്കുമ്പോൾ, സങ്കടത്തിൽ കണ്ണ് നനയുമ്പൊൾ
കാതോർക്കുമാ മർമരത്തിന്നായി
കൂട്ടുകാരിയുടെ പിൻവിളിക്കായി
ഗവേഷണത്തിൻ കാനനം താണ്ടവേ
വഴി മറന്നിരിക്കവേ  കിനാവു കാണ്മൂ
ആ വെട്ടം  നക്ഷത്രപ്പൂവുകൾ ചിരിക്കും
ശിൽപ മരത്തിൻ തണൽ വെട്ടം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ