നീലിയുടെ എട്ടുകെട്ടിന്റെ നടുവിലായി ഒരു കുളമുണ്ട്. പനകളിൽ നിന്ന് യക്ഷിയമ്മയുടെ സേവകർ രക്തം കൊണ്ടൊഴിക്കുന്നത് ഇവിടെയാണ്. മനുഷ്യരക്തം ഒരു വെള്ളച്ചാട്ടം പോലെ അവിടേക്ക് കുത്തിയൊലിച്ചു വരികയാണ്.അവിടേക്കാണ് ഉമ തമ്പുരാട്ടി എന്നെ കൊണ്ടു പോയത്. ഉറക്കം ഉണർന്നു നോക്കുമ്പോൾ ഞാൻ യക്ഷിയമ്മയുടെ മടിയിലാണ്. ഞാൻ ചോദിച്ചു"നാഴിക പോയോ യക്ഷിയമ്മേ?
"ഇല്ല നിന്നേക്കാത്ത് ഒരാൾ ആ രക്തക്കുളത്തിലുണ്ട്.നിൻ്റെ യാത്രയ്ക്ക് കൂട്ടുവാനും വിധിക്കപ്പെട്ട ഒരു പെണ്ണ്!ഭദ്ര പേരുപോലെ തന്നെ അവൾ നിന്നെ കാത്തുകൊള്ളും,ശിവഭക്തയായ അവൾക്ക് ഇതൊരു ദേശാടനം കൂടിയാണ്.അച്ഛൻ പിച്ചിച്ചീന്തി കൊന്നപ്പോൾ അവൾ ആഗ്രഹിച്ചത് ഒരു ജ്യേഷ്ഠന്റെ സ്നേഹമാണ്.അതു കിട്ടിയില്ലെങ്കിൽ അവൾ ഉന്മത്തയായി മാറിയേക്കാം.നീ നിന്റെ യാത്രയിലൂടെ അവൾക്ക് നല്ല മനുഷ്യരുടെ കഥകൾ പറഞ്ഞും കാഴ്ചകൾ കാണിച്ചു കൊടുത്തും അവളെ ശാന്തയാക്കണം നിനക്ക് കിട്ടാൻ പോകുന്ന ത്രിനേത്രത്താൽ നീ അവൾക്ക് മോക്ഷം കൊടുക്കണം ഇതാ പ്രവഹനം അടുത്തു" . ഞാൻ നോക്കിനിൽക്കെ രക്തക്കുളം തിളച്ചു മറിയുന്നു യക്ഷിയമ്മ മഹാഭദ്രയെ ധ്യാനിച്ചു, പെട്ടെന്ന് അമ്മയുടെ യോനീഭാഗത്തു നിന്നും
കർപ്പൂര ഗന്ധമുള്ള രക്തം പ്രവഹിച്ചു ,അത് തിളച്ചു മറിയുന്ന രക്തക്കുളത്തിൽ ലയിക്കവേ കുളത്തിൽ വെള്ളിടി വെട്ടി, ആകാശത്ത് നിന്നും പനിനീര് പെയ്തു.അവൾ വന്നു അപ്പേട്ടന്റെ ഭദ്ര!
അവളെ യക്ഷിയമ്മ വട്ടപ്പൊട്ട് തൊടുവിച്ചു.വെള്ളപ്പട്ടും മിന്നലിന്റെ പാദസരങ്ങളും അവളുടേതായി."കൈലാസ യാത്രയ്ക്ക് മുൻപ് പന്ത്രണ്ട് വർഷം നിങ്ങൾ ഉരുചുറ്റണം, ഇവളുടെ യോനിയിൽ നിന്നു പ്രവഹിക്കുന്ന രക്തം പ്രഭാതത്തിലും പ്രദോഷത്തിലും സൂര്യന് അഭിമുഖമായി ഒഴുക്കണം.എന്നാലെ നിങ്ങൾക്ക് ദിക്കും നാഴി കയും തെറ്റാതിരിക്കൂ, പന്ത്രണ്ടാം കൊല്ലം ശിവരാത്രി ദിവസം കൈലാസത്തിൽ എത്താനാണ് ദേവിയുടെ അരുളപ്പാട്!" ഞാൻ എന്റെ സംശയം ചോദിച്ചു "ഇവൾക്ക് കൈലാസത്തിൽ പ്രവേശനം കിട്ടുമോ ഭദ്രയെ നിനക്ക് ഏതെങ്കിലും പാലയിൽ ഇരുത്താം. ദേവിയുടേയും ദേവന്റേയും സമ്മതത്തോടെ മാത്രമേ നിനക്ക് രക്ഷസ്സായ ഇവളെ കൈലാസത്തിൽ പ്രവേശിപ്പിക്കാനാവൂ
ഈ യാത്രയിൽ പാലകളാകും നിങ്ങൾക്ക് തണൽ. കാശിമുതൽ അരയാലിലയായി ഗണപതി ഭഗവാൻ അപ്പൂന് മാത്രം വഴികാട്ടും. പിന്നെ യക്ഷിയമ്മ ഉണ്ടാകും എപ്പോഴും.പോയിവരിക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ