2020, ജൂലൈ 5, ഞായറാഴ്‌ച

അപ്പുവിന്റെ ദേശാടനം

മരിച്ച അന്ന് സ്വർഗ്ഗത്തിലെ പരിചാരക എന്നെ ഫക്കീറിന്റെ കാറ്റാടി ചെരിപ്പ് ,ഗന്ധർവന്റെ പുല്ലാങ്കുഴൽ, യേശുവിന്റെ മുളവടി, എന്നിവ നൽകപ്പെട്ടു. പതിനാറ് ദിവസം എനിക്ക് മാതൃസമാനമായ സ്നേഹം തന്ന അപ്സര രാജ്ഞിമാരായ ഉർവശി രംഭ മേനക,തിലോത്തമമാരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞാൻ പറഞ്ഞു അല്ലയോ അപ്സര റാണിമാരെ! ലോകത്തിന് നിങ്ങൾ ഇന്ദ്രന്റെ ആട്ടക്കാരികൾ! പക്ഷേ എനിക്ക് നിങ്ങൾ അഭയം തന്നു , സ്നേഹം തന്നു, പക്ഷേ എനിക്ക് ഒരു നാഴികപോലും ഇനി നേരമില്ല.
മടക്കം എന്നെന്നറിയാത്ത യാത്ര തുടങ്ങുന്നത് ഇവിടെ നിന്നാണ്.വിടതരിക!
അവർ കരഞ്ഞില്ല പകരം തലയിൽ ചുടിയ നാല് പുവുകൾ കെട്ടി തന്നു ഇത് നിന്റെ യക്ഷിയമ്മക്ക്...
യക്ഷിക്കെട്ടിലെത്തുമ്പോൾ മൂന്നാം യാമം കഴിഞ്ഞു. എട്ട് പനകളിലും പാപികളെ തലകിഴായി കെട്ടിയിട്ട് യക്ഷിയമ്മയുടെ പടയാളികൾ രക്തം ശേഖരിക്കുന്നു.. ചാട്ടയടി ഏറ്റവരുടെ കരച്ചിൽ പാലക്കാടൻ കാറ്റിന്റെ ഹുങ്കാരത്തിൽ അലിഞ്ഞ് പോവുന്നു ഭുമിയിൽ രാത്രിമഴ നൃത്തം ചെയ്യുന്നു...
ഉമ തമ്പുരാട്ടി ദൂരെ നിന്നെ എന്നെക്കണ്ടു.പ്രഹരം തുടരാൻ സർപ്പച്ചാട്ടയെ കൈവിട്ടു യക്ഷിയമ്മയുടെ കാവൽക്കാരി എന്റെ അടുത്ത് വന്നു. അപ്പൂട്ടാ നിന്റെ കൈയിലുള്ള എല്ലാ ദിവ്യ വസ്തുക്കളും യക്ഷിപ്പറമ്പിലെ പ്രതിഷ്ഠയ്ക്കു മുന്നിൽ വച്ച് വരിക.അല്ലെങ്കിൽ യക്ഷിക്കെട്ടിന് തീ പിടിക്കും, എന്നോടൊപ്പം വരിക..
യക്ഷിപ്പറമ്പിലെ പ്രതിഷ്ഠയ്ക്കു മുന്നിൽ സ്വർഗ്ഗത്തിൽ വച്ച് കിട്ടിയ സമ്മാനങ്ങൾ ഊരി വച്ചു ഫക്കീറിന്റെ ചെരിപ്പ് അഴിക്കവേ ഞാൻ ഭൂമിയിലേക്കു പതിച്ചു.ഉമയെന്ന രക്ഷസ്സ് എന്നെയും വാരിയെടുത്ത് യക്ഷിക്കെട്ട് ലക്ഷ്യമാക്കി പറന്നു
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ