2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

അക്കം+അക്ഷരം= പ്രണയം?

ഇന്ന് ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു! എന്‍റെ ഒറ്റമുറി ജീവിതത്തിലേക്ക് ഒരാള്‍ കടന്നുവന്നു, തികച്ചും അപ്രതീക്ഷിതമായി. വാക്കുകളും സംഖ്യകളും
തമ്മില്‍ പ്രണയിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? അറിയില്ല കാരണം അവയെ രണ്ടു ധ്രുവങ്ങളിലാണ് മനസ്സ് പാര്‍പ്പിച്ചു പോന്നത്.
പക്ഷെ, എന്നെ ഇപ്പോള്‍ പ്രണയിക്കുന്ന വ്യക്തി കണക്കുകൂട്ടലുകളില്‍  വളരെ പ്രാഗത്ഭ്യം ഉള്ള ആളാണ്‌, അധ്യാപികയാണ് അപ്പോള്‍ ആ
വ്യക്തിക്ക് തെറ്റ് പറ്റാന്‍ സാധ്യത കുറവാണ് . എന്നാലും ഞാന്‍ ആ വ്യക്തിയോട് പ്രത്യേകിച്ചൊന്നും മറുപടിയായി പറഞ്ഞിട്ടില്ല . കാരണം, കണക്കുകൂട്ടലുകളില്‍ ഞാന്‍ പണ്ടേ പതുക്കെയാണ് .
നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ആ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ എഴുതാം .
പേര് : അഭിരാമി എസ്                                                          യോഗ്യത: MSc Mathematics, BEd.                                                    ജോലി : ട്യൂഷന്‍ സെന്‍ററില്‍ അദ്ധ്യാപിക (ഈ സ്ഥാപനം എന്‍റെത് തന്നെ ആണെങ്കിലും കഥയില്‍ പരസ്യം ഞാന്‍ പതിക്കുന്നില്ല)                         വയസ്സ് : 25                                                                                                                                                                                      ഇത്രയുമാണ് എനിക്ക് അറിയാവുന്നത് . ആരും ചോദിച്ചേക്കാം ഞാനെന്താ അവളെ കണ്ടിട്ടില്ലേ ? കണ്ടിട്ടുണ്ട് . പക്ഷെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രണയം നേരത്തെ ഇല്ലാതിരുന്നതുകൊണ്ട് അ പെണ്‍കുട്ടിയെ എങ്ങനെ റോമന്റിക്കായി വിവരിക്കണം എന്നെനിക്കറിയില്ല. വായനക്കാര്‍ക്ക് സൌകര്യാര്‍ത്ഥം അവളെ ആരായും സങ്കല്‍പ്പിക്കാം.
ഇനി ഇന്നത്തെ ആ രസകരമായ സംഭവത്തെക്കുറിച്ച് പറയാം. ഇന്ന് ക്ലാസ്സ് കഴിഞ്ഞ് കുട്ടികളെല്ലാരും പോയിട്ടും അവള്‍ പോയില്ല. ഞാന്‍ കാരണം ചോദിക്കും എന്നറിയാവുന്നതുകൊണ്ടാവും അവള്‍ എവിടെ നിന്നോ നാലഞ്ച് നോട്ടുബുക്കുകള്‍ തപ്പിയെടുത്ത് കറക്റ്റ് ചെയ്യുകയായിരുന്നു. പക്ഷെ, മൊത്തത്തില്‍ എന്തോ ഒരു പന്തികേട്‌ എനിക്ക് തോന്നി. എക്സാമില്‍ കോപ്പിയടിക്കുന്ന കുട്ടി ഇന്‍വിജിലെറ്ററെ ഏറുകണ്ണിട്ട് നോക്കുന്നതുപോലെ അവളെന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ ഞാന്‍ അത് ശ്രദ്ധിച്ചതായി ഭാവിച്ചില്ല. അങ്ങനെ ഒന്നര മണിക്കൂര്‍ കടന്നുപോയി. പിന്നെയവള്‍ എഴുന്നേറ്റ് എന്‍റെ മേശക്കരികിലേക്ക് വന്നു . പെട്ടന്ന് അവള്‍ പറഞ്ഞു ‘എനിക്ക് മാഷിനെ ഇഷ്ട്ടമാണ്’ ഞാനപ്പോള്‍ റോബിന്‍സണ്‍ ക്രൂസോ വായിക്കുകയായിരുന്നു. പെട്ടന്ന് ഞാന്‍ ഞെട്ടി . പക്ഷെ ഞാനവളെ ഒന്ന് നോക്കുക മാത്രമാണ് ആദ്യം ചെയ്തത് . പക്ഷെ അവള്‍ വീണ്ടും ആവര്‍ത്തിച്ചു . ‘തമാശയല്ല , ഇഷ്ട്ടമാണ് !’ ഞാന്‍ പിന്നെയും മിണ്ടാതിരുന്നപ്പോള്‍ അവള്‍ പറഞ്ഞു ‘വീട്ടിലേക്ക് പോകാം’ ഞാന്‍ ചോദിച്ചു ‘എന്തിന് ? അതിന്‍റെ ആവശ്യമില്ല ‘ ഞാന്‍ ടീച്ചറോട് മറുപടി ഒന്നും പറഞ്ഞിട്ടില്ല . എനിക്കിപ്പോള്‍ പെട്ടന്ന് ഒരു മറുപടി തരാന്‍ തോന്നുന്നില്ല.
അങ്ങനെ ഞാനും ടീച്ചറും ഞങ്ങളുടെ അതതു വീടുകളിലേക്ക് ചേക്കേറി. ഇനി തിങ്കളാഴ്ച്ചയെ ക്ലാസുള്ളൂ. രണ്ടു ദിവസം കഴിഞ്ഞ് ഇനി അതിനെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്ന് തീരുമാനിച്ച്ചുവെങ്കിലും പിന്നെയും മനസ്സില്‍ ഉത്തരം കണ്ടെത്താത്ത ഒരു ദ്വിമാന സമവാക്ക്യം പോലെ ആ ചോദ്യം കടന്നുവന്നുകൊണ്ടേയിരുന്നു. അവള്‍ക്ക് എന്നെക്കുറിച്ച് കുറച്ചൊക്കെ കാര്യങ്ങള്‍ അറിയാമായിരുന്നുവെന്ന് എനിക്ക് തോന്നി. ക്ലാസ്സിലെ ഒരു കുട്ടിക്ക് ഞാന്‍ കൊടുത്ത എന്‍റെ ആത്മകഥയുടെ കോപ്പി ആരോ മോഷ്ട്ടിച്ച്ചതായി എനിക്ക് റിപ്പോര്‍ട്ട് കിട്ടിയിരുന്നു . അത് ഈ ടീച്ചറാകുമോ ? ഇങ്ങനെ ചിന്തിച്ച് ഞാന്‍ ഉറങ്ങാന്‍ കിടന്നു .
ശനിയാഴ്ച്ച രാവിലെ പതിവുപോലെ ട്രൈവര്‍ എന്നെ ലൈബ്രറിയില്‍ കൊണ്ടുവിട്ടു. അവിടെയും ആ ചോദ്യം അവളുടെ രൂപത്തില്‍ തന്നെ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. അവളുടെകയ്യില്‍ ബഷീറിന്റെ ബാല്യകാലസഖി തുറന്നിരിക്കുകയായിരുന്നു . അവള്‍ എനിക്കൊരു കുറിപ്പ് കൊണ്ടുവന്ന് തന്നു. ‘ഒരു മറുപടി വേണം ‘എന്ന് മാത്രമാണ് അതില്‍ എഴുതിയിരുന്നത് .ഞാന്‍ എന്‍റെ വീല്ച്ചെയര്‍ പുറത്തേക്ക് ഉരുട്ടി . അവള്‍ എന്‍റെ പുറകില്‍ വന്ന് എന്നെ വേഗം പുറത്തെക്കിറക്കി. ഞാന്‍ പറഞ്ഞു ‘എന്‍റെ ആത്മകഥയില്‍ ഞാനേറ്റവും ഭയന്നത് കണക്കിനെയാണെന്ന് എഴുതിയിട്ടുണ്ട്. അതെന്തുകൊണ്ടെന്ന് എനിക്കറിയില്ല , പക്ഷെ തന്‍റെ തീരുമാനം എത്രമാത്രം ആലോചിച്ചുള്ളതാണെന്ന് എനിക്ക് പേടിയുണ്ട്. അവള്‍ പറഞ്ഞു . ‘സാറിന്‍റെ ആത്മകഥ മോഷ്ട്ടിച്ചുവായിച്ചത് ഞാന്‍ തന്നെയാണ് , അതുകൊണ്ട് തന്നെ എനിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നിട്ടില്ല ഒരു കാര്യത്തിലും ഇതുവരെ , അച്ചനും അമ്മയും പണ്ടേ നഷ്ട്ടപെട്ടത് കൊണ്ടെനിക്ക് ആരെയും ഭയക്കേണ്ട കാര്യമില്ല. എനിക്കറിയാം മാഷിന്‍റെ ജീവിതം എത്രമാത്രം വ്യത്യസ്തമാണ് എന്ന്. കഥാപാത്രങ്ങളോട് സൗഹൃദം സ്ഥാപിക്കുകയും അവരോട് സല്ലപിക്കുകയും കലഹിക്കുകയും ചെയുന്ന ആളാണ്‌ മാഷ്‌ . ആരെയും ശല്യപ്പെടുത്താതെ സംഗീതവും സാഹിത്യവും മാത്രം ലഹരിയാക്കി മനുഷ്യന്‍. കുട്ടികളെ ഒറ്റതതവണ പോലും വടികൊണ്ടോ വാക്കുകൊണ്ടോ ശിക്ഷിക്കാത്ത അദ്ധ്യാപകന്‍. എനിക്ക് തോന്നി . മാഷിന് എന്നെപ്പോലെ ഒരാളുടെ സാമീപ്യം അത്യാവശ്യമാണ്. ഒരു യൂണിവേര്‍സിറ്റി എന്ന മാഷിന്‍റെ സ്വപ്നം നടപ്പാക്കാന്‍ മാഷിന്‍റെ പിന്നില്‍ നില്‍ക്കണം എന്നെനിക്കു തോന്നി . പക്ഷെ മറുപടി പറയേണ്ടത് മാഷാണ്.
ഞാന്‍ പറഞ്ഞു ‘കണക്കുകൂട്ടലുകളില്‍ ഞാന്‍ പണ്ടേ പുറകോട്ടാണ്. പക്ഷെ താനിത് അവതരിപ്പിച്ച രീതി എനിക്ക് ഇഷ്ടപ്പെട്ടു. തിങ്കലാഴ്ച താന്‍ ആ കുട്ടിക്ക് പുസ്തകം തിരിച്ചു കൊടുത്തോളൂ. തനിക്കിനി ആ പുസ്തകത്തിന്‍റെ ആവശ്യമില്ല. കാരണം തിങ്കലാഴ്ച്ച താനതിലെ ഒരു പുതിയ അദ്ധ്യായമാവുകയാണ് . സ്വാഗതം .
അങ്ങനെ ഒരു കണക്കുടീച്ചര്‍ എന്‍റെ വീട്ടിലെ താമസക്കാരിയായി പക്ഷെ എന്‍റെ അപേക്ഷപ്രകാരം ഞാന്‍ ആ വ്യക്തിയെ ടീച്ചര്‍ എന്നും ടീച്ചര്‍ എന്നെ എന്‍റെ പേരും ആണ് വിളിക്കുന്നത്‌. കിടക്കുന്നത് രണ്ടു മുറിയില്‍ . ഞാന്‍ പണ്ട് ചെയ്തിരുന്ന കുസൃതികളൊക്കെ ഇപ്പോഴും ചെയുന്നു . കഥാപാത്രങ്ങളെ ആവാഹിക്കുന്നു . ചിലരെ കൊല്ലുന്നു. ചിലരെ മാറോടുചേര്‍ക്കുന്നു . ചിലരെ മുലയൂട്ടുന്നു. പക്ഷെ ടീച്ചര്‍ വന്നതിന് ശേഷം എന്‍റെ കാര്യങ്ങളും എന്‍റെ സ്ഥാപനത്തിന്‍റെ കാര്യങ്ങളും വളരെ നന്നായി നടന്ന് പോകുന്നു . അങ്ങനെ ഒരുപാടക്ഷരങ്ങള്‍ എഴുതപ്പെട്ടു മാഞ്ഞുപോയ എന്‍റെ ബ്ലാക്ക്ബോര്‍ഡില്‍ അക്കങ്ങളും അക്ഷരങ്ങളും ഒരുപോലെ എഴുതപ്പെടുന്നു . .........    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ