പറക്കുവാന്‍ മോഹിച്ചതില്ല ഞാന്‍ അന്ന്
പണ്ടത്തെ ജന്മത്തിലെന്നോ രണ്ടു ചിറകുണ്ടായിരുന്നു.
അസുരവിത്തിന്‍റെ അനുസരണക്കേടിന്‍റെ
പിഴയായി അവരത് അറുത്തെടുത്തു.
പറക്കാനാവില്ല എന്നതുകൊണ്ട് മാത്രം,
രാജകുമാരി എന്നെ അവളില്‍ നിന്നടര്‍ത്തി മാറ്റി.
എന്നിട്ട് രാജ്ഞിയായി.
അവള്‍ ഭൂമിയില്‍ എന്നെ ഒരു
ഇഴജന്തുവാക്കി, ഇവിടെ.
മനുഷ്യര്‍ സ്വതന്ത്രരാണ്:
എന്നാലുമവര്‍ സമരതിലാണ്
ഒരുമിച്ചിരിക്കാന്‍, സല്ലപിക്കാന്‍
പഠിക്കാന്‍ സൗഹൃദം പങ്കുവെക്കാന്‍
ഇവിടെ അവര്‍ സമരവീഥിയില്‍
അലറിനിറയവെ, എന്‍റെ ചോദ്യം
ഇതായിരുന്നു:
ആരോടെന്‍ സമരം? ആരോടെന്‍
പ്രതികാരം?ഏതാണെന്‍റെ കൊടി?
ആരുണ്ടാവും കൂടെ?
അവസാനം വരെ.....
സമരങ്ങളൊക്കെ അവര്‍ക്ക് വേണ്ടിയാണ്
സമരം ജയിച്ചാലും തോറ്റാലും
എന്‍റെ ജന്മം ഇരുളിലായിക്കും
എന്‍റെ സല്ലാപങ്ങള്‍ എന്‍റെ
തന്നെ നിഴലിനോടായിരിക്കും..
ഞാന്‍ ചെയ്ത തെറ്റെന്ത് ദൈവമേ
എന്തിനിവിടേയും ഞാന്‍ ബന്ധനസ്ഥന്‍?
ആണെന്ന ശരീരമോ പാപം?
ആണെങ്കിലത് നിന്‍റെ തീരുമാനം
അത് നിന്‍റെ മാത്രം
നിന്‍റെ സൃഷ്ടി ഞാനെന്നു സമ്മതിക്കു!
ഈ അഴികള്‍ തല്ലിത്തകര്‍ക്കു!
നട്ടെല്ല് നിനക്കുണ്ടെന്നു കാട്ടിത്തരൂ!
ജീവിച്ചു മടുത്തു എനിക്ക് നിന്‍റയീ ഭിക്ഷ
എനിക്കും സ്വാതന്ത്ര്യം ശ്വസിക്കണം,
മിണ്ടണം, മറുപടികള്‍ കിട്ടിയില്ലെങ്കിലും
കത്തുകള്‍ എഴുതണം,(ആര്‍ക്കെങ്കിലും)
ആരും വായിക്കാനില്ലാത്ത പ്രണയ ലേ ഖ നങ്ങള്‍
അങ്ങനെ കാലം ഞാന്‍ കഴിക്കും...
ഞാന്‍ എന്ന മുക്കാലും പുഴുത്ത ശവത്തെ
അധികാരികള്‍ ഒരുനാള്‍ പുറത്താക്കും.
അപ്പോഴും, നിന്‍റെ തിരുവിഷ്ടം നിറവേറും,
ദൈവവും അധികാരിയും നിയമങ്ങളും ജയിക്കട്ടെ !
അടിമയും അവകാശങ്ങളും സൌഹൃദവും പുഴുക്കട്ടെ !
നരകത്തിന്റെ തിളച്ച എണ്ണയില്‍ നീറുമ്പോഴും
എന്‍റെ വരികളാം ചിറകുകളില്‍ ചിലരെങ്കിലും പറന്നു നടക്കുന്നുണ്ടാവും
----ശവം-----
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ