2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

ഋതുനക്ഷത്രം പിറന്ന രാത്രി


ഈ ജന്മദിനത്തില്‍ ഞാന്‍ നിനക്ക്
 എന്തു ഞാന്‍ തരും?
 എനിക്കറിയില്ല.
 ആകെ ഒരാശയക്കുഴപ്പം,
മുമ്പെങ്ങുമില്ലാതപോലെ....

കാരണം,
 അടുത്ത ജന്മദിനത്തിന്‍റെ ദീപ്തപ്രഭയില്‍
  നിന്‍റെ പുഞ്ചിരികാണുവാന്‍ ഞാനുണ്ടാകയില്ല.
    ഞാന്‍ അകലെ, കാലത്തിന്‍റെ കുത്തൊഴുക്കില്‍,
         കിനാവിന്‍റെ കാണാക്കരതേടി തുഴയെറിയുകയാവും...

അപ്പോള്‍ എനിക്ക് വെളിച്ചം കാട്ടുവാന്‍
ഒരു നക്ഷത്രമായി നീ മാനത്ത് ഉണ്ടാവും,
  പക്ഷേ, കല്‍പ്പിക്കുവാന്‍ ഞാന്‍ ദൈവമല്ല രാജാവുമല്ല,
       കവിയാണ്‌. കിനാവിന്‍റെ മണ്ണ്‍ കണ്ണീരുകൊണ്ട്
        കുഴച്ചുപജീവനം കഴിപ്പോന്‍!

ഞാന്‍ കരഞ്ഞു
ഈ പാഴ് വ ഞ്ചിയില്‍ ഞാന്‍ തനിച്ചോ?
എന്‍റെയീ പാഴ്പാത്രങ്ങള്‍ എങ്ങനെ
ഞാന്‍ നക്ഷത്രലോകത്തെ കൂട്ടുകാരിക്ക് നല്‍കും?

എന്‍റെ മനസ്സിലെ മാലാഖ പറഞ്ഞു
നീയറിയുന്നീലനിന്‍ കല
വരികളാല്‍ ആയിരമുരുവം ചമയ്ക്കുന്ന നിന്‍
കഴിവിനെയറിയുന്നതില്ലയോ നീ
 മെഴുതിരികള്‍ അല്ല
നിന്‍ കണ്ണീര്‍ തുള്ളിയെ ക്കൊണ്ടു നീ
കെടാത്ത ഒരു ശുഭ്രതാരകാതെ നിന്‍
സ്നേഹിതക്കായ്യ് ചമയ്ക്കൂ!
അങ്ങനെ ഞാന്‍ ആകാശത്ത്
 സൗഹൃദത്തിന്‍റെ വെള്ളി നക്ഷത്രത്തെ
പറത്തിവിട്ടു
ഋതുഭേദങ്ങളുടെ അനശ്വരതയില്‍
 ആകാശത്തില്‍ തെളിഞ്ഞു നില്‍ക്കുന്ന താരകത്തിന്
നിന്‍റെ പേരു തന്നെ- ഋതു!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ