(ഇന്നീ ദിവസം മഴയ്ക്ക് എന്നോട് കുശുമ്പ് ഉണ്ടായിരുന്നു അന്നാണ് അനഘ മിസ്സ് എന്നെ ഒരു കാര്യം ഏൽപ്പിച്ചത് ക്ലാസിൽ ബോർഡിൽ എഴുതാൻ കുറച്ചു നല്ല ക്വോട്ട്സ് എഴുതി കൊണ്ട് വരാൻ
മിസ്സിനെ കണ്ട സന്തോഷത്തിൽ ചാടിക്കയറി ഏറ്റതാണ്! പക്ഷേ എഴുതിക്കൊണ്ട് വന്നത് മുഴുവൻ അടയാത്ത ബാഗിന്റെ ഉള്ളിൽ കിടന്നു നനഞ്ഞു പോയില്ലേ?
ഇന്നലെ വന്ന കണ്ണൂർക്കാരി ഇംഗ്ലീഷ് ടീച്ചർ എന്റെ അച്ഛന്റെ കൂടെ പണ്ട് കോളേജിൽ പഠിച്ചതാണ് എന്ന് പറഞ്ഞിട്ട് കൂട്ടുകാരികളൊന്നും വിശ്വസിച്ചില്ല.അനഘ മിസ്സിന് ഭയങ്കര ജാടയാണെന്നാണ് അവളുമാര് പറഞ്ഞത്. ഇന്നലെ ലേറ്റായപ്പോ മിസ്സ് ഒന്നു വിരട്ടി, അപ്പോൾ മുതൽ തുടങ്ങിയ കുറ്റം പറച്ചിലാണ് മുടി പോരാ, പൊക്കം ഇല്ല. പല്ലിന് വെളുപ്പ് ഇല്ല,... ശല്യങ്ങൾ പക്ഷേ മിസ്സ് ഇന്നെന്നോട് സാധനം എവിടേന്ന് ചോദിച്ചാൽ ഞാൻ എന്തുപറയും എൻ്റെ പേര് പോലും
തതതാരയെന്ന് പറഞ്ഞു കൊടുത്ത ക്ലാസിലെ പെമ്പിള്ളാർ എന്നെ ഇന്ന് മിസ്സ് ക്ലാസിൽ നിന്നും എന്നെ ഗെറ്റൗട്ട് അടിച്ചാൽ എന്നെ ഒരാഴ്ച അത് പറഞ്ഞ് കളിയാക്കും! എനിക്കാണെങ്കിൽ പേടി വന്നാൽ അപ്പോ വിക്ക് വരും..
.അഅഅന്ന് അമ്മയുടെ കൂടെ കാറിൽ പോവുമ്പോ ഞാൻ തെതെറിച്ച് വി...ണില്ലായിരുന്നെങ്കിൽ..
അതാ അനഘാ മിസ്സ്! രണ്ടും കൽപ്പിച്ച് മിസ്സിനെ വഴിയിൽ പിടിച്ച് നിർത്താം,അഥവാ വഴക്ക് പറഞ്ഞാൽ തന്നെ ഞാൻ മാത്രം കേട്ടാൽ മതിയല്ലോ)!
എന്താ താരാ...എന്താ തനിക്ക്... കൈ വിട്..കൈ വിടാൻ!! സ്കൂളിലേക്കുള്ള പഴയ ഗേറ്റിൻ്റെ അടുത്തു ചെന്നാണ് താര പിടിവിട്ടത്.. അനഘയുടെ സ്വരത്തിൽ ദേഷ്യവും പരിഭ്രാന്തിയും കലർന്നിരുന്നു.. പക്ഷേ ഒരു പേപ്പർ കയ്യിൽ തന്നിട്ട് താര കരഞ്ഞുകൊണ്ട് ഒരോട്ടം!
അതിൽ താരയ്ക്ക് പറയാനുള്ളത് എല്ലാം വടിവൊത്ത ഇംഗ്ലീഷിൽ തന്നെ എഴുതിയിരിക്കുന്നു.. അനഘാ മിസ്സ് എന്നതിന് പകരം അവൾ എഴുതിയിരിക്കുന്നത് ഡിയർ അമ്മ എന്നാണ്!!
അവളുടെ പിറകെ ചെന്ന് സ്കുളിലേക്ക് വിളിച്ചുകൊണ്ട് വരുമ്പോളാണ് അവളുടെ അച്ഛൻ്റെ പേര് സുജിത് ചന്ദ്ര എന്നാണെന്ന് അനഘ അറിഞ്ഞത്. പിന്നെ അവളോട് ഒന്നും ചോദിക്കാൻ അനഘയ്ക്ക് തോന്നിയില്ല. ക്ലാസിൽ അവൾ അത്രയ്ക്ക് അലൂഫായിരുന്നു...
സ്റ്റാഫ് റൂമിൽ പ്യൂൺ പീറ്ററേട്ടനാണ് അനഘയോട്
താരയേയും അച്ഛനേയും അനിയത്തിമാരേയും പറ്റി പറഞ്ഞത് പക്ഷേ കഥ അവസാനിച്ചത് നീരജ ടീച്ചർ തെറിച്ചുവീണ പഴയ സ്കൂൾ ഗേറ്റിലെ അതേ കാറപകടത്തിൽ വച്ചാണ്. നീരജ ടീച്ചർ ഇരുന്ന 10ബിയുടെ ക്ലാസ് ടീച്ചറിന്റെ കസേരയിലാണ് താൻ ഇരിക്കുന്നത് ഈ സ്കൂൾ അവരുടേതായിട്ടുകൂടി തന്റെ മകളോട് പോലും ഒരു തരത്തിലുള്ള വേർതിരിവും കാണിച്ചിട്ടില്ലാത്ത താര ഇപ്പോൾ എന്തുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യുന്നു എന്ന് ആ മനുഷ്യനും അറിവില്ല.
പക്ഷേ താരയുടെ ഒപ്പം വൈകിട്ട് അവളുടെ വീട്ടിലേക്കു പോകാൻ തന്നെ അനഘ. തീരുമാനിച്ചു.
ആ വലിയ വീട്ടിൻ്റെ മുന്നിൽ എത്തിയപ്പോഴാണ് താര അനഘയോട് സംസാരിച്ചത് "ഞാൻ ഇന്ന് രാവിലെ ചെയ്തതൊന്നും അമ്മയോട് പറയല്ലേ വീൽചെയറിൽ ഇരുന്നാലും അമ്മ ഒന്ന് തറപ്പിച്ചു നോക്കിയാൽ ഞാൻ ഇല്ലാണ്ടാവും" അനഘയ്ക്ക് അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
അവർ ഡോർ തുറന്ന് മുറ്റത്തിറങ്ങിയപ്പൊഴേ താരയുടെ പ്രിയപ്പെട്ട അപ്പു അവളെ വന്ന് മുട്ടിയുരുമ്മി.. താര അപ്പുവിനോട് പറഞ്ഞു എടാ ഇത് അനഘാ മിസ്സ്, അച്ഛന്റെ പഴയ ഫ്രണ്ടാ, നമ്മുടെ സ്കൂളിലാ വർക്ക് ചെയ്യുന്നേ നീ ഒരു ഹാൻഡ് ഷേക്ക് കൊടുത്തേ!
അപ്പുവിന് അനഘയോളം തന്നെ പൊക്കം ഉണ്ടായിരുന്നു.എങ്കിലൂം അവൻ കൈ നീട്ടിയപ്പോൾ അനഘ പെട്ടെന്ന് കൈകൊടുത്തു.
മിസ്സ് അച്ഛനെ കാണാൻ വന്നതല്ലേ ഞാൻ ചെന്ന് ഫ്രഷായി അമ്മയെക്കണ്ട് വരാം... അമ്മ എന്നെ മാത്രമേ അകത്ത് കയറ്റൂ... നിങ്ങള് ചെല്ല്.. അച്ഛൻ സ്റ്റഡീ റൂമിൽ കാണും..
ലിഫ്റ്റിൽ കയറുന്നതിന് മുമ്പ് പീറ്ററേട്ടൻ പറഞ്ഞു.ഏതായാലും ഒന്ന് കൈ കഴുകിക്കോ ടീച്ചറെ, സുജിത് സാറിന് ഈയിടെയായി അലർജി കൂടുതലാണ്..
അനഘ കൈകഴുകി വന്നപ്പോഴേക്കും തൊട്ടുമുമ്പിൽ സ്കൂൾ കുട്ടിയുടെ മുഖത്തോടെ സുജിത് ചന്ദ്ര എന്ന സീനിയർ..
വെൽക്കം ഡാ ടു മൈ പാലസ് വിത്തൗട്ട് റൂഫ്സ്,ഓർ നക്ഷത്രത്തെ കാത്തിരിക്കുന്നവരുടെ കൂടാരം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ