\Human Augmentation is the collective efforts towards enhancing the limited abilities of the human body. Literally unlocking it.
പക്ഷേ ഓഗ്മെന്റേഷൻ ആദ്യമായി കാണുന്നത് ഇഫ്ലുവിൽ ആണ്.ആളുകൾ വീൽചെയറിൽ സഞ്ചരിക്കുന്ന കണ്ടപ്പോൾ ആണ് ഞാൻ എന്റെ പേരിനൊപ്പം halfman halfmachine എന്നു ചേർത്തത്. അവിടെ വച്ചാണ് വീൽചെയർ കൊണ്ട് പലതും ചെയ്തു പഠിച്ചത്
ഞാൻ ഇഫ്ലുവിൽ എത്തുന്നതിനു മുൻപേ തന്നെ എന്റെ മനസ്സിൽ ഓഗ്മെന്റേഷന്റെ ചിന്ത മനസ്സിൽ കയറിക്കൂടാൻ കാരണം എന്റെ വീട്ടുകാരും ചില ടീച്ചേഴ്സും ആണ്.പ്ലസ് വൺ ക്ലാസിലാണ് ആദ്യമായി എന്റെ തലച്ചോറിൽ കോർട്ടിക്കൽ പ്ലാസ്റ്റിസിറ്റിയും മിറർ ന്യൂറോ ണുകളും(അന്ന് ഇതിന്റെ ഒന്നും പേര് അറിയില്ലായിരുന്നു . please see below) എങ്ങനെ വർക്ക് ചെയ്യുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.അതിന് കാരണം ലേഖ മിസ്സിന്റെ ബിസിനസ് സ്റ്റഡീസ് ക്ലാസ് ടെസ്റ്റാണ്, അനിൽ സാർ തന്ന നോട്ടിന്റെ ബലത്തിൽ ഞാൻ പഠിക്കാനിരിക്കുന്നത് ടെസ്റ്റിന് രണ്ടു ദിവസം മുൻപ് മാത്രം
. പക്ഷേ ആ ചാപ്റ്റർ നോട്ടിൽ ഉൾപ്പെടുത്താൻ സാറിന് സമയം കിട്ടിയില്ല.എന്തുചെയ്യും?"വിളക്കിൽ എന്റടുത്ത് നടപ്പില്ല" എന്നു പറഞ്ഞ് ക്ലാസ് തുടങ്ങിയ ആളിനോട് ടെസ്റ്റിന്റെ തലേന്ന് വിളിച്ച് എങ്ങനെ ഇതൊക്കെ പറയും? ഒറ്റയടിക്ക് പത്ത് മണിക്കൂർ കൊണ്ട് ചാപ്റ്റർ വായിച്ചു നോട്ടുണ്ടാക്കി... റിസൽട്ട് പ്രഖ്യാപിച്ചപ്പോൾ ഞാൻ രണ്ടാമത്.പിന്നീടൊരിക്കൽ എ2 ക്ലാസിൽ വച്ച് മിസ്സിനോട് ഇത് പറഞ്ഞപ്പോൾ പാവം അന്തം വിട്ട് പറഞ്ഞു "അയ്യോ നിനക്കൊരു വാക്ക് പറഞ്ഞ് കൂടായിരുന്നോന്ന്.പക്ഷേ ഞാൻ ടോപ്പറാവുന്നതിന് മുന്പ് മിസ്സ് സ്ഥലം മാറ്റം കിട്ടി പോയി
എന്റെ വീട്ടിൽ വൃത്തി ഭയങ്കര വലിയ സംഭവമാണ്.(പൊതുവേ എല്ലാ വീട്ടിലും) എന്റെ പാവം ശരീരത്തിന് എല്ലാം വൃത്തികേടാക്കനാക്കാനേ അറിയുള്ളു. അങ്ങനെ വീട്ടിൽ ഞാൻ വർഷങ്ങൾക്കു മുന്നേ വൃത്തികുറഞ്ഞവനായി.എന്റെ ചേട്ടനാണെങ്കിൽ ഭയങ്കര വൃത്തിയാണ്.പുള്ളിക്കാരന് അതൊരു ഫിലോസഫിയാണ്.ഇപ്പോൾ അവർക്ക് മനസ്സിലായിട്ടുണ്ട് എന്നെ പറഞ്ഞു തിരുത്താൻ പറ്റില്ലെന്ന്
.പറഞ്ഞുവന്നത് വൃത്തി, ഭംഗി,കയ്യക്ഷരം ഇതിന്റെയൊക്കെ പേരിൽ ഒരുപാട് വേദനിച്ചിട്ടുണ്ട്.എഴുത്ത് സ്ലേറ്റിലും,വരയിടാത്ത ബുക്കിലും വാക്കുകൾ ലാലേട്ടന്റെ തോളിനേക്കാളും ചരിഞ്ഞ് പോവും. കോപ്പി ബുക്കുകൾ വെറും പ്രഹസനം ആയിരുന്നു.കോളേജിൽ പഠിപ്പിക്കാൻ ചെന്നാലും ബോർഡിലെഴുതാൻ എനിക്ക് ഇപ്പോഴും പേടിയാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ബി എഡ് വിദ്യാർത്ഥിനി (കുട്ടി ടീച്ചർ) എന്റെ നോട്ടിൽ കുറിച്ചത് neatness എന്നാണ് (ഡിസബിറ്റിയെക്കുറിച്ചും,ഇൻക്ലൂസീവ് ലേണിംഗിനെക്കുറിച്ചും പുള്ളിക്കാരി പഠിച്ചിട്ടുണ്ടൊന്ന് അറിയില്ല) പക്ഷേ അത് ചെയ്തില്ലെങ്കിൽ അവർക്ക് മാർക്ക് കിട്ടില്ലായിരിക്കം. എന്നാലും കമ്പ്യൂട്ടർ തലച്ചോറിൽ പിടിപ്പിച്ചു മിടുക്കനാവാൻ
കൊതിയായിരുന്നു.നാഡീവ്യൂഹത്തേപ്പറ്റിയും തലച്ചോറിനെപ്പറ്റിയും ക്ലാസെടുത്തവർക്ക് പോലും അതൊരു പുതിയ അറിവായിരുന്നു.ഞാൻ ഏഴാം ക്ലാസിൽ എഴുതിയ കഥ ചിന്തിക്കുമ്പോൾ എഴുതുന്ന പേനയെക്കുറിച്ചാണ്
When society pins you to the wall with their all their bloody rules Augmentation and adaptation is nothing short of a super punch. Listen to music, and just unlock your brain
an article on Human Augmentation
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ