2020, ജൂൺ 25, വ്യാഴാഴ്‌ച

കാറ്റിന്റെ മകൾ

കാറ്റിൽ നിന്നും വേർപെട്ട്,ദൂരെ മെയ്യുന്ന  മഴക്കാർകുതിരകളുടെ അങ്കംകണ്ട്,നിസംഗയായവൾ ഇരുന്നു.
അമ്മക്കാറ്റ് അപ്പോഴും അവളുടെ മുടി കോതി ഒരു കിരീടം ചമയ്ക്കുന്നുണ്ടായിരുന്നു, കാറ്റിന്റെ വളർത്തുമകൾക്ക് പക്ഷേ കിരീടം  അവളെ മണ്ണിനോട് ചേർത്തു കെട്ടിയ  ചങ്ങലക്കെട്ടിലെ തലവളയമായിരുന്നു.
അപ്പോഴും കുരുങ്ങിയ പട്ടത്തിൻ്റെ അലുക്കുകൾ പോലെ വലംകൈ അരികിൽ വിറച്ചു കൊണ്ടിരുന്നു
തന്റെ അസ്ഥിത്വം പക്ഷേ അവളുടെ  വലതുകരത്തെ തന്നിലേക്ക് തന്നെ കൊളുത്തി നിർത്തി, ശിരസ്സിലെ ഓർമ്മക്കല്ലിൽ നിന്ന് വിടുതൽ എളുപ്പമായിരുന്നില്ല, എങ്കിലുമവൾ കണ്ണുചിമ്മാതിരുന്നു , സ്വപ്നത്തിലെന്നപോലെ കുതിരകൾ ക്ക് പിറകേ പായാൻ സ്വതന്ത്രയാവാൻ വേണ്ടിയപ്പോളും അബോധത്തിൽ ഇടതുകരം, കാലിൽ  സ്വാതന്ത്ര്യത്തിന്റെ രണ്ടാം പഴുത് തിരഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ