2020, ജൂൺ 17, ബുധനാഴ്‌ച

പാവ: ഓർമ്മയിൽ നിന്നു തുടങ്ങുന്ന പരിണാമം

തലച്ചോറിലെ ഓർമ്മ നാരുകൾ നമ്മളുദ്ദേശിക്കുന്നതിലുമെത്രയോ ലോലമാവാം,പരുക്കനോർമ്മകളൊക്കെ ചാക്കുനൂൽക്കെട്ടാവം പരുത്തിയോ ബാല്യസ്മൃതികളുടെ പൊട്ടിയബട്ടണുകൾ
ചേർത്ത അമ്മനാരാവാം, അച്ഛന്റെ നിറത്തോർത്തിൽ നിന്ന് നിലത്തുവീണ വാത്സല്യനൂലുമാവാം
എന്നാൽ ചിലപ്പോൾ മരണത്തിന്റെ ചിലന്തി വലയിൽ പെട്ടുനാം കാണാതെ ചിലത് ദ്രവിച്ചു പൊവുന്നു
നമ്മളൊക്ക പാവകളായി മാത്രം മാറുന്നതീ
ഓർമ നൂലുകൾ പൊട്ടിപ്പോവുമ്പോഴാണ്
എന്നിട്ട് നാം ജീവിതത്തിൽ പാറിപ്പറക്കുമ്പോൾ സമൂഹം നമ്മളിലേക്ക് പുതുനുലൂകൾ തുന്നപ്പെടുന്നു;
ജാതിയും മതവും പേരെന്ന പേരിൽ തലച്ചോറിലെല്ലായിടത്തുമാരോ പച്ചകുത്തുന്നു, വിദ്യാഭ്യാസം സമൂഹത്തിന്റെ  നല്ലതും ചീത്തയും തുന്നിവയ്ക്കുന്നു
.
 തലയ്ക്കുള്ളിൽ.. പതുക്കെയാ നൂലുകൾ പിണഞ്ഞു ചരടായിപേശികളിൽ കെട്ടുവീഴുന്നു.കൈകളും, കാലുകളും വായും നാവും ഒന്നാകെ പുറം കൂട്ടിക്കെട്ടി ചരടുകൾ മുകളിലേക്ക് നീണ്ടുപോവുമ്പോൾ നാം പൗരനെന്ന  പാവയാവുന്നു നമ്മൾക്കൊർമ്മൾ പോലും ഫീഡാവുന്നു, ആ.നാരുകൾ സ്റ്റോറികളായ് നാം തന്നെ കണ്ടു റിയാക്ഷനുകൾ നോക്കി യിരിക്കവേ നാം പെട്ടെന്ന് മരിച്ചു പോവുന്നു. അപ്പോളെല്ലാവരും പറയും
പാവമിന്നോരു പാവ(കൾ) മരിച്ചു പോയി.
ഒരു ചോദ്യം ജിവിക്കുന്ന നിങ്ങളുടെ തലച്ചോറിൽ ഓർമ്മനാരുകൾ എത്ര ബാക്കി???

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ