2020, ജൂൺ 3, ബുധനാഴ്‌ച

ഒരു വർക്ക് ഫ്രം ഹോം വിഷുരാത്രി.


ഉണ്ണിക്കണ്ണൻ വിഷുത്തലേന്ന്  രാത്രി ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് മതിൽചാടി.
 ഒരു കുഞ്ഞു പോലും  ആ വഴിയിലെങ്ങും ഇല്ലായിരുന്നു.കാരണം, അന്നും കേരളമൊട്ടുക്ക് ലോക്ക് ഡൗൺ തന്നെയാണ്. അത് കൊണ്ട് തന്നെയാണ് കണ്ണൻ ഇങ്ങനെയൊരു തീരുമാനം എടുത്തത്. തന്റെ മയിൽപീലിയുടെ ഇൻഫ്രാ ബ്ലൂ ഫ്ലാഷ് ലൈറ്റ് ഓണാക്കി കണ്ണൻ നടന്നു. "സാധാരണ എല്ലാ വർഷവും വിഷുവിന് രാത്രി തന്റെ മുന്നിൽ സാധനങ്ങൾ നിരത്തി വെച്ചിട്ട് തന്നെ പോസ്റ്റാക്കി കിടന്നുറങ്ങണ നാട്ടാർക്ക് ഇത് ഒരൊന്നൊന്നര പണിയായി പൊയി, എന്നാലും സാരമില്ല, ഇങ്ങനെയെങ്കിലും ആ ഭൂമിദേവിക്ക് കുറച്ചുകാലം ചില്ലടിച്ച് ഇരിക്കാം... ഇവന്മാർ പുറം തള്ളുന്ന വിഷം അടിക്കാണ്ട്..  കാളിയനൊക്കെ എന്ത് പാവാരുന്നു" ഇങ്ങനെ പിറുപിറുത്തു കൊണ്ട് നടക്കുമ്പോളാണ് ആ ബോർഡും ഗേറ്റും  കണ്ടത്. പകച്ചുപോയി കണ്ണൻ! "
"ശ്രീ മാധവം അപ്പാർട്ട്മെന്റ്സ്! പേര് കേട്ടാൽ തോന്നും  ഗുരുവായൂർ അമ്പലത്തിൽ അല്ല ഇവിടെയാണ് കണ്ണൻ താമസമെന്ന്.ഇതിന്റെ പേരിൽ താൻ എത്രയാണ് അനുഭവിക്കുന്നത് എന്ന് ഈ പേരിട്ട കശ്മലൻമാർ അറിയുന്നുണ്ടോ? ഇല്ല.ചുമ്മാ നല്ലതിനും കെട്ടതിനും തന്റെ പേരിടും.ചിട്ടിക്കമ്പനി മുതൽ പപ്പടത്തിന് വരെ... എന്നിട്ട് ദൈവങ്ങളുടെ ഇടയിൽ മൊത്തം ചീത്തപ്പേരാണ്. വെണ്ണ മാത്രം കട്ടിട്ടും പലരും തന്നേയും ലക്ഷ്മിയെയും പറ്റി പല ആരോപണങ്ങളും ഉന്നയിക്കുന്നു ഇനി തന്റെ പേര് ഉള്ള ഏതെങ്കിലും സ്ഥാപനത്തിൽ ആരെങ്കിലും എന്തെങ്കിലും ഉടായിപ്പ് കാണിച്ചാലും ഇനി  കഷ്ടകാലത്തിന്  പ്രസ്ഥാനം ക്ലച്ച് പിടിച്ചില്ലെങ്കിലോ  പറയും പേരിന്റെയാണ് പ്രശ്നം എന്ന് . ലക്ഷ്മിക്കാണെങ്കിലും  സംശയം ആണ്.അവൾ ഈ ലോകത്തിന്റെ മൊത്തം ബാങ്ക് മാനേജർ ആയതുകൊണ്ട് തന്നെ അവൾ പണപ്പെട്ടിക്ക്   അടുത്തേക്ക്  പോലും അടുപ്പിക്കില്ല. വട്ടച്ചെലവിന് എന്തേലും ചില്ലറ ചോദിച്ചാലും ഈട് കൊടുക്കണം ഇതുവല്ലതും ഈ മനുഷ്യർക്ക് അറിയണോ  ? ആരോട് പറയാൻ?... ഇങ്ങനെ ചിന്തിച്ചു കലിപ്പിൽ നിൽക്കുമ്പോഴാണ് പെട്ടെന്ന് ആ ശബ്ദം...


ആ ശബ്ദം മറ്റൊന്നുമായിരുന്നില്ല. അത് കൃഷ്ണന്റെ ബ്ലൂടൂത്ത് മയില്‍ പീലി ആയിരുന്നു. തന്റെ മയില്‍പീലിയില്‍ പിങ്ക് നിറം മിന്നുന്നത് കണ്ട് കൃഷ്ണന് കാ,ര്യം മനസ്സിലായി. ഏതോരൂ പെണ്‍കൊടിക്ക് തന്റെ ഇമ്മീഡിയറ്റ് സര്‍വീസ് ആവശ്യമുണ്ട്. പിങ്ക് നിറത്തിന്റെ തീവ്രത വച്ച് നോക്കിയാല്‍ തന്റെ ഭക്ത വളരെ അടുത്താണ്.
ചിലപ്പോള്‍ ഈ അപ്പാര്‍ട്മന്റില്‍ തന്നെയായിരിക്കും. ഏതായാലും വന്നു. ആളെയൊന്ന് കണ്ട് കളയാം. തന്റെ പേരിലുള്ള ആ വലിയ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് കണ്ണന്‍ ഒാടിക്കയറി. ഓടക്കുഴലെടുത്ത് ഒന്ന രണ്ട് നോട്ട് വായിച്ചു. അപ്പോള്‍ തന്നെ ഗേറ്റുകള്‍ തുറന്നു. ലിഫ്റ്റ് മലര്‍ക്കെത്തുറന്നു. ഏതായാലും കഴിഞ്ഞ ദിവസം ടൂള്‍സൊക്കെ അപ്ഗ്രേഡ് ചെയ്തത് നന്നായെന്ന് കണ്ണനു തോന്നി.(മനുഷ്യര്‍ക്ക് മനസ്സിലാവാത്തൊരു സത്യമുണ്ട്. അവര്‍ക്കിടയില്‍ മാത്രമല്ല, ദൈവങ്ങള്‍ക്കിടയിലും ടെക്നോളജി വളരെ ട്രെന്റിയാണ്) അങ്ങനെ ലിഫ്റ്റില്‍ കയറിയപ്പോള്‍ത്തന്നെ തനിക്കെങ്ങോട്ടാണ് പോവേണ്ടതെന്ന് മനസ്സിലാക്കാന്‍ വേണ്ടി മയില്‍പീലി കണ്ണിലെ ജി പി എസ് ട്രാക്കറിലേക്ക് ഉറ്റു നോക്കി. അപ്പോള്‍ ഫ്ലാറ്റ് നമ്പര്‍ 12B.
ലിഫ്റ്റിൽ "12B "എന്ന് കണ്ണന്‍ പറഞ്ഞതും അവി  ലിഫ്റ്റ് കയറിപ്പോകാൻ തുടങ്ങി.

ആ ഫ്ളാറ്റിന്റെ വാതിലിനു മുന്നിൽ നിൽക്കുമ്പോളാണ് കണ്ണൻ ആ കാര്യം ഓർത്തത്.(ദൈവങ്ങൾക്കിടയിലെ അദൃശ്യ പ്രോട്ടോകോൾ പ്രകാരം മനുഷ്യരുടെ മുന്നിൽ സ്വന്തം രൂപത്തിൽ  ചെല്ലാൻ പാടില്ല. അഥവാ  അങ്ങനെ ചെയ്താൽ തക്കതായ അച്ചടക്ക നടപടി നേരിടേണ്ടി വരും.അത് ഒരു യുവതിയോ കൗമാരക്കാരി യോ ആണെങ്കിൽ  സഹധർമ്മിണിയുടെ ചവിട്ട് കൊള്ളേണ്ടി വരും.പിന്നാലെ ഡിവോഴ്സ്സും കലികാലം!  ) 
 അപ്പോഴാണ് കണ്ണന് ഒരു ഐഡിയ തോന്നിയത്.. പെട്ടെന്ന് കണ്ണൻ പുതിയ രൂപം മാറി, പെട്ടെന്ന് ആ വാതിൽ തുറന്നു. കൃഷ്ണഭക്തയായ തന്റെ മുന്നിൽ കൃഷ്ണന്റെ വേഷത്തിൽ വിനീത് ശ്രീനിവാസൻ നിൽക്കുന്നത് കണ്ട് ഭാമയുടെ വായിൽ വീർത്തു വന്ന " ബിഗ് ബബൂൽ" അപ്പോൾ തന്നെ പൊട്ടി..

‌തന്നെ കണ്ട ആനന്ദത്തിൽ ഭാമയുടെ തലയിലെ കിളികൾ പറന്നു പോയി എന്നുമനസ്സിലായ ശ്രീ "കൃഷ്ണൻ ശ്രീനിവാസൻ പണ്ട് യശോദാമ്മയെ മണ്ണുതിന്ന  റിവൈവ് ചെയ്ത പോലെ "ഠോ" വയ്ക്കാൻ  തുടങ്ങിയപ്പോൾ തന്നെ  അവൾ ,"സോറി, നിങ്ങളാരാ പിരിവു വല്ലോം ആണോ? എന്ന് ചോദിച്ചതും കൃഷ്ണൻ ശ്രീനിവാസൻ ഒരു നഴ്സറിക്കുട്ടിയേപ്പോലെ  കരഞ്ഞു

"വിഷുവായിട്ട് എന്നെ വിളിച്ചു വരുത്തി പ്രാങ്കുന്നതിന് ഒരു പരിധിയുണ്ട്.ഇതു ഞാനാ കൃഷ്ണൻ, കേരളത്തിന്റെ സ്വന്തം ഗുരുവായൂരപ്പൻ! പക്ഷേ തന്റെ ഈ  ആടയാഭരണങ്ങളും ഗ്യാരണ്ടി കളറും കണ്ടിട്ടും  ഒരു ഭാവവ്യത്യാസവും ഇല്ലാതെ   നിൽക്കുന്നവളോട് സർവ്വജ്ഞനായ ഭഗവാൻ കൃഷ്ണൻ ശ്രീനിവാസൻ ചോദിച്ചു"കുട്ടി ശരിക്കും ആരെയാ  കൃഷ്ണാന്നു വിളിച്ചപ്പോ പ്രതീക്ഷിച്ചെ? അക്ഷരം മാറിയൊന്നും  ഇല്ലല്ലോ യേശു ക്രിസ്തൂനെയോ ...ഓ ഹൃത്വിക് റോഷനെ ആയിരിക്കും... വന്ന് വന്ന് പേരും  അപ്പിയറൻസിലും പോലും സിനിമാക്കാരോടും മറ്റ് ദൈവങ്ങളോടും മത്സരിക്കേണ്ട ഗതികേട്!! ഇങ്ങനാണേൽ അധികം താമസിയാതെ വഴിപാടും അവന്മാര് കൊണ്ടോവും " ഇത്രയും പറഞ്ഞപ്പോഴാണ് അവസാനത്തെ രണ്ടു വരി ഡയലോഗ് ഇവിടെപറയണ്ടല്ലോന്ന് കൃഷ്ണൻ  ഓർത്തത്.പക്ഷേ ആ പെൺകുട്ടി പറഞ്ഞ മറുപടി   കൃഷ്ണന്റെ തലയിലെ നീലക്കിളികൾ   ഒട്ടാകെ പറന്നു.. എന്റെ കൃഷ്ണൻ ഇങ്ങനെല്ല . മൈ കൃഷ്ണൻ ഇസ് മൈ ബേബി  ക്യൂട്ടീ പൈ.എനിക്ക് തന്നെ ബേബിയായി വേണം!!, 


‌ഇത് കേട്ട പാതി കേൾക്കാത്ത പാതി ഒരുപാട്   പെണ്ണുങ്ങളെ മയക്കിയെടുത്തു എന്ന ഗോസിപ്പിന്റെ ഇര മാത്രമായിരുന്നു  താനെന്ന് തെളിയിച്ചു കൊണ്ട് കൃഷ്ണൻ ശ്രീനിവാസൻ ഭാമയുടെ മുന്നിൽ ബോധംകെട്ടു വിണു...
‌പിന്നെ   മയക്കം തെളിഞ്ഞതും താൻ  ഭാമയുടെ കിടക്കയിൽ ആണ്  എന്നറിഞ്ഞപ്പോൾ കൃഷ്ണൻ അയാൾ കഥയെഴുതുകയാണ് സിനിമയിലെ  നായികയെ പോലെ പേടിച്ച് വിറച്ച് ഭാമയെ നോക്കി പേടിക്കണ്ട ഭഗവാനെ അങ്ങയെ ഞാൻ ഒന്നും ചെയ്തിട്ടില്ല
‌ഞങ്ങളിത്ൽ ചിലരെങ്കിലും  ഇപ്പോ തൊടണേൽ പോലും  അനുമതി ചോദിക്കൽ ആണ് മാന്യത.
‌ അവിടുത്തേ ബോധം പോയ  ഗ്യാപ്പിൽ എന്റെ തലയ്ക്കുള്ളിൽ നിന്ന് ഒരു സ്ത്രീ എന്നേക്കൊണ്ട് ഈ മയിൽപ്പീലി എന്റെ ഫോണിലേക്ക് പെയർ ചെയ്യിച്ചു.അത് അവിടുത്തെ സോൾമേറ്റായ ലക്ഷ്മി ദേവി ആയിരുന്നുഎനിക്ക് നടി അനുശ്രീടെ ശബ്ദം തോന്നി. ഇത് കേട്ട് ഭഗവാൻ നെഞ്ചത്ത് കൈവെച്ച് വിധാതാവിനെ വിളിച്ചു പോയി.പക്ഷേ,ഭാമ തുടർന്നു   ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ പാട് പെട്ടപ്പോൾ ദേവി മയിൽപ്പീലി എന്റെ മുറിയിലെ കണ്ണാടിയിൽ തിരുകി വയ്ക്കാൻ പറഞ്ഞു  അപ്പോൾത്തന്നെ  അനുശ്രീടെ മുഖം ദേ ആ കണ്ണാടിയിൽ!
 ദേവിയാണ്  പറഞ്ഞത്  സിനിമാതാരങ്ങൾ നിങ്ങളുടെ ഇൻസ്സേലെ വീഡിയോ കോൾ ഫിൽട്ടർ ആണെന്നും ഭഗവാനെ ട്രാക്ക് ചെയ്യാൻ   മയിൽപ്പീലിയിൽ ട്രാക്കർ വെച്ചിട്ടുണ്ട് എന്നും.അതുകൊണ്ട് നമ്മൾ തമ്മിൽ പറഞ്ഞതും ഇവിടെ നടന്നതുമെല്ലാം  ദേവി അറിഞ്ഞിരുന്നു.പേടിക്കണ്ട എല്ലാം പറയാതെ തന്നെ  കോപ്ലിമെന്റ്സായി. നിർമ്മാല്യത്തിന് നേരമായി.വേഗം വിട്ടോ. എനിക്ക് ഇതെല്ലാം ഓർമ യുണ്ടാകില്ലെന്ന് ദേവി പറഞ്ഞിരുന്നു . ഏതായാലും  ഹാപ്പീ വിഷു.. 


                                         ശുഭം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ