2020, ഏപ്രിൽ 2, വ്യാഴാഴ്‌ച

കർത്താവും ഗീവർഗീസും : അങ്ങനെ ഒരു ലോക്ക് ഡൌൺ കാലത്ത്

പള്ളിയില്‍ നിന്ന് യേശു ഒരു കള്ളിമുണ്ടുടുത്ത് ഇറങ്ങി നടന്നു. ഒരു കട്ടനടിക്കാന്‍. തൊട്ടടുത്തുള്ള ചായക്കടയിലേക്ക്.. പോലീസുകാര്‍ ആരും തന്നെ മിശിഹായെ വട്ടം പിടിച്ചില്ല. കടയിലെത്തി തൊമ്മിച്ചനെ നോക്കി. നിരാശനായ മിശിഹാ  താടി ചൊറിഞ്ഞ്  ചുറ്റും നോക്കി.ഒടുവില്‍ മിശിഹാ അതു ചെയ്തു. തന്റെ ചങ്കുകളായ കള്ളന്മാരെ മനസ്സില്‍ സ്മരിച്ച് വാതില്‍ കുത്തിപ്പൊളിക്കാന്‍ തീരുമാനം കൈക്കൊണ്ടു. പക്ഷെ ഒരു പ്രശ്നം. ദൈവ പുത്രന്‍ നിരായുധനാണ്.!

മിശിഹാ അങ്ങനെ വണ്ടറടിച്ച് പണ്ടാരമടങ്ങി നിക്കുമ്പോ അതാ കേള്‍ക്കുന്നു ഒരു കുളമ്പടി! പിതാവേ ദൈവമേ കേരളാ പോലീസ്.
കര്‍ത്താവ്  ഓടാന്‍ എന്ന മട്ടില്‍ വട്ടം തിരിഞ്ഞു. ഓടാന്‍ തിരിഞ്ഞ കര്‍ത്താവ് ആ മുഖം കണ്ട് കലിപ്പായി. കുതിരപ്പുറത്ത് കുന്തവുമേറി അവന്‍ ഗീവര്‍ഗീസ്!!'നീയാരുന്നോടാ ഉവ്വേ...വെറുതെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താന്‍!''
തന്റെ ആശാന്‍ പറഞ്ഞത് മുഴുവന്‍ കേട്ടിട്ട് ഇമോഷണലായ ഗീവര്‍ഗീസ് പൊട്ടിക്കരഞ്ഞു.
''പൊന്നാശാനേ ഈ മിണ്ടിപ്രാണിക്കും എനിക്കും തിന്നാന്‍ എന്തേലും കിട്ടുവോ എന്ന് നോക്കാന്‍ ഇറങ്ങി വന്നതാ. ഒന്നും തടഞ്ഞില്ല! ആ പോട്ടെ ഒന്നൂല്ലേലും നിന്റെ കയ്യില്‍ കുന്തം ഉണ്ടല്ലോ. ഞാന്‍ ഒരു മണിക്കൂറായി ഈ ചായക്കട കുത്തിത്തുറക്കാന്‍ നോക്കുവാ. നീയാ കുന്തം ഇങ്ങെടുക്ക്''

ചതിക്കല്ലെ ആശാനേ. ആ കുന്തം പോയാല്‍ എനിക്കൊരു വേലയും ഇല്ലാതാവും. നിങ്ങക്ക് വര്‍ഷാ വര്‍ഷം പൊന്നിന്‍ കുരിശ് തരാന്‍ ആള്‍ക്കാരുണ്ട്. എനിക്കാരാ? കര്‍ത്താവിന് ദേഷ്യം വന്നെങ്കിലും കടിച്ച് പിടിച്ച് ഗീവര്‍ഗീസിനോട് ഇപ്രകാരം പറഞ്ഞു:''എടാ മേരിയമ്മച്ചി മേലാണ്ടിരിക്കുവാ ഓരോ ശില്‍പി സാതാന്മാരു ചെയ്തു വച്ച ചെയ്തത്. ഇരുന്നാല്‍ എഴുന്നേല്‍ക്കാന്‍ മേലാ. അമ്മച്ചിക്കും ചായ വേണം. ആശാനിത് നേരത്തെ പറയാന്‍ മേലാരുന്നോ. ഗീവര്‍ഗീസ് കുതിരപ്പുറത്തു നിന്ന് ചാടിയിറങ്ങി. എന്നിട്ട് വാതിലില്‍ ഒരു ചവിട്ട്.

അങ്ങനെ രണ്ട് ദൈവങ്ങള്‍ ഓരമ്മയ്ക്ക് വേണ്ടി കള്ളന്മാരായി. ഗീവര്‍ഗീസിന് യേശു ചായ തിളപ്പിച്ചു കൊടുത്തു. രണ്ട് പരിപ്പുവടയും. കുതിരയ്ക്ക് ഗീവര്‍ഗീസ് കാടി കൊടുത്തു. അന്നവര്‍ കഴിച്ച സാധനങ്ങള്‍ക്ക്  പറുദീസയില്‍ പോലും കിട്ടാത്ത ടേസ്റ്റായിരുന്നു. എല്ലാം കഴിഞ്ഞ് കര്‍ത്താവ് പറഞ്ഞു. ''ഈ ചായക്കട നടത്തുന്നവന്‍ ആള് നീറ്റാ. അവന്റെ മോളെ ഒരു ഡോക്ടര്‍ ആക്കണമെന്നാ ആഗ്രഹം. നമുക്ക് അത് നടത്തിക്കൊടുക്കാം. അന്തോണീസിനോട് ഞാന്‍ പറയാം''
ഗീവര്‍ഗീസ് കയ്യടിച്ചു. കുതിര ചി നച്ചു. നേരം വെളുത്തു...
(തത്കാലം അവസാനിച്ചു)
പടത്തിന് കടപ്പാട് :https://jimmydevasia.wordpress.com/2011/10/15/chayakkada-tea-stall/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ